പ്രതീകാത്മക ചിത്രം 
India

നൂറടി താഴ്ചയിലേക്ക് കാര്‍ മറിഞ്ഞു, ഒരു കുടുംബത്തിലെ അഞ്ചുപേര്‍ അടക്കം ആറുപേര്‍ മരിച്ചു

സിക്കിമില്‍ കാര്‍ മലയിടിക്കിലേക്ക് മറിഞ്ഞ് ആറുപേര്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഗാങ്‌ടോക്ക്: സിക്കിമില്‍ കാര്‍ മലയിടിക്കിലേക്ക് മറിഞ്ഞ് ആറുപേര്‍ മരിച്ചു. മഹാരാഷ്ട്ര സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ചുപേരും ഡ്രൈവറുമാണ് മരിച്ചത്. 

പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ലാച്ചുങ്ങില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെയുള്ള കെദുങ്ഭിറില്‍ ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. സിക്കിമില്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയതാണ് കുടുംബം. ഗാങ്‌ടോക്കില്‍ നിന്ന് വിനോദസഞ്ചാര കേന്ദ്രമായ ലാച്ചുങ്ങിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. 

റോഡില്‍ നിന്ന് തെന്നിമാറിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മലയിടുക്കിലേക്ക് മറിയുകയായിരുന്നു. നൂറുകണക്കിന് അടി താഴ്ചയിലേക്കാണ് മറിഞ്ഞത്. കരസേനയുടെ സഹായത്തോടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുപ്രീം കോടതിയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്; അഭിഭാഷകരുടെ സഞ്ചാരം തടസ്സപ്പെടരുതെന്ന് ചീഫ് ജസ്റ്റിസ്

​Jantar Mantar Protest: ജന്തർമന്തറിൽ സമരത്തിന് അനുമതി തേടി സിജെപി

'എല്ലാം നല്ല ഉദ്ദേശത്തില്‍ അല്ല'; കുട്ടികളുടെ ഫോണ്‍ ഉപയോഗത്തില്‍ ദുബൈയില്‍ മുന്നറിയിപ്പ്

ജിയോ ബേബിയുടെ നായകനായി റോഷൻ മാത്യു; 'ഹ്യൂമൻ' ടൈറ്റിൽ പോസ്റ്റർ പുറത്ത്

'കോഹ്‍ലിയോട് അത് ചെയ്യരുതായിരുന്നു'!