പ്രതീകാത്മക ചിത്രം 
India

ഭാര്യയും മക്കളും വീട്ടിലില്ല; അയല്‍വാസി 6 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; മൃതദേഹം ട്രങ്കില്‍ തള്ളി 

വ്യാഴാഴ്ച വീട്ടില്‍നിന്നു കടയിലേക്കു പോയ കുട്ടിയെ അയല്‍വാസിയായ പ്രതി വീടിനുള്ളിലേക്കു പിടിച്ചുവലിച്ചു കൊണ്ടുപോയി പീഡിപ്പിച്ചതിനു ശേഷം കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ:  ഉത്തര്‍ പ്രദേശിലെ ഹാപ്പുര്‍ പട്ടണത്തില്‍ 6 വയസുകാരിയെ പീഡിപ്പിച്ചതിനു ശേഷം കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് മുപ്പത്തിയെട്ടുകാരനായ അംജദ് എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ കുറ്റസമ്മതിച്ചതായും കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചെന്നും പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച വീട്ടില്‍നിന്നു കടയിലേക്കു പോയ കുട്ടിയെ അയല്‍വാസിയായ പ്രതി വീടിനുള്ളിലേക്കു പിടിച്ചുവലിച്ചു കൊണ്ടുപോയി പീഡിപ്പിച്ചതിനു ശേഷം കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ ഭാര്യയും 2 മക്കളും സംഭവസമയത്തു വീട്ടില്‍ ഉണ്ടായിരുന്നില്ല'.

കുട്ടിയെ കാണാതായതോടെ ബന്ധുക്കള്‍ വെള്ളിയാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീടു സമീപത്തുള്ള മറ്റൊരു വീടിന്റെ ട്രങ്കില്‍നിന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു പ്രതിയെ പിടി കൂടിയത്. ഇയാള്‍ ലഹരി ഉല്‍പന്നങ്ങള്‍ക്ക് അടിമയാണെന്നു പൊലീസ് പറഞ്ഞു. പ്രതിയെ കയ്യേറ്റം ചെയ്യാന്‍ സമീപവാസികള്‍ ശ്രമിച്ചതായും പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!

കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം

ഗാസയെ പിന്തുണച്ചതിന് കൊടുത്ത പണിയോ? സ്‌പെയിനിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തിന് പിന്നില്‍ ഇസ്രയേലെന്ന് ആരോപണം