പ്രതീകാത്മക ചിത്രം 
India

കളിച്ചുകൊണ്ട് നിന്ന അഞ്ച് വയസുകാരിയെ ബലമായി കൂട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; പിന്നാലെ 60കാരൻ തൂങ്ങി മരിച്ചു

വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇയാള്‍ ബലമായി കൂട്ടിക്കൊണ്ടു പോവുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച 60കാരന്‍ തൂങ്ങി മരിച്ച നിലയില്‍. യുപിയിലെ ബറേലിയിലാണ് സംഭവം. ഷേർ മുഹമ്മദാണ് പെൺകുട്ടിയെ ക്രൂരമായി ബലാത്സം​ഗം ചെയ്‌ത ശേഷം ജീവനൊടുക്കിയത്. വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇയാള്‍ ബലമായി കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. 

ഏറെ നേരമായിട്ടും കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ നടത്തിയ തെരച്ചിൽ സമീപത്തുള്ള മുഹമ്മദിന്റെ വീട്ടിൽ എത്തിയപ്പോൾ കുട്ടിയെ ഇയാൾ പീഡിപ്പിക്കുന്നതാണ് കണ്ടതെന്ന് ബന്ധുക്കൾ പറഞ്ഞു. പെൺകുട്ടിയുടെ വീട്ടുകാരെ കണ്ട് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. 

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പ്രതിക്കെതിരെ പൊലീസ് കേസെടുത്തു. അന്വേഷണത്തിനിടെ ഇയാളെ സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; മൂന്നരവയസ്സുകാരൻ ഉൾപ്പെടെ 3 മലയാളികള്‍ മരിച്ചു

'നാണമില്ലേ? അവസരം കിട്ടാനാണോ ഈ കാട്ടിക്കൂട്ടല്‍?'; ഐശ്വര്യ ലക്ഷ്മിയുടെ ഗ്ലാമര്‍സ് ലുക്കിന് വിമര്‍ശനം

'കൃപാകരി.. ഓർമയുണ്ടോ ഈ മുഖം എന്ന സിനിമയ്ക്ക് വേണ്ടി ചെയ്തത്'; നന്ദ​ഗോവിന്ദം ഭജൻസിനോട് പാട്ടിന് പിന്നിലെ കഥ പറഞ്ഞ് വിനീത്

ഹോട്ടലിലേത് പോലെ പെർഫക്ട് ദോശ വീട്ടിൽ ഉണ്ടാക്കാം

'എന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ ഹൈ മൊമന്റ്സ് ഉള്ള ചിത്രം; ലാൽ സാറിനെ വച്ചാണ് ആദ്യം ഷൂട്ട് തുടങ്ങുന്നത്'

SCROLL FOR NEXT