പ്രതീകാത്മക ചിത്രം 
India

രോഗം കൊണ്ടു പൊറുതിമുട്ടി; പിന്നില്‍  മന്ത്രവാദമെന്ന് സംശയം; 65കാരിയെ വെട്ടിക്കൊന്നു

മാസങ്ങളായി ബോയ്പായി രോഗം കൊണ്ട് പൊറുതിമുട്ടിയിരുന്നു, ഇതിന് കാരണം ഹെസ്സയാണെന്ന് ഇയാള്‍ സംശയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ജംഷഡ്പൂര്‍: മന്ത്രവാദിനിയെന്ന് സംശയിച്ച് 65കാരിയെ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി.  ജാനോ ഹെസ്സെ എന്ന വയോധികയാണ് മരുമകന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഝാര്‍ഖണ്ഡിലെ പടിഞ്ഞാറന്‍ സിംഗ്ഭും ജില്ലയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് ബോയ്പായിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.  

ബോയ്പായി ഹെസ്സയെ ബോധം പോകുംവരെ വടികൊണ്ട് അടിച്ചു. തുടര്‍ന്ന് ഹെസ്സയെ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ കൈയില്‍ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച ആയൂധങ്ങളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു

'മാസങ്ങളായി ബോയ്പായി രോഗം കൊണ്ട് പൊറുതിമുട്ടിയിരുന്നു, ഇതിന് കാരണം ഹെസ്സയാണെന്ന് ഇയാള്‍ സംശയിച്ചു. ശനിയാഴ്ച വൈകീട്ട് മദ്യപിച്ച് ഹെസ്സയുടെ വീട്ടിലെത്തിയ ഇയാള്‍ വടികൊണ്ട് അവരെ അടിക്കാന്‍ തുടങ്ങി. അടിയേറ്റ് ബോധംകെട്ട് വീണപ്പോള്‍, ബോയ്പായി വയോധികയെ വെട്ടി കൊലപ്പെടുത്തി' - പൊലീസ് പറഞ്ഞു.

വയോധികയെ മര്‍ദ്ദിക്കുന്നതുകണ്ട ചെറുമകനാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതായി പൊലീസ് അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അവസാന പന്തില്‍ സെഞ്ച്വറി; വീണ്ടും ഹോപ് വിസ്മയം; ഇന്ത്യ മറികടക്കണം കൂറ്റന്‍ റണ്‍മല

ആറ് സിക്‌സ്, നാല് ബൗണ്ടറി, വീണ്ടും 20 പന്തില്‍ 'സൂപ്പര്‍ ഫിഫ്റ്റി'; തൂക്കി സഞ്ജു ചേട്ടന്‍

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; രണ്ട് മലയാളികളടക്കം മൂന്ന് പേർ മരിച്ചു, ഒരാൾ അറസ്റ്റിൽ

നിയമസഭാ സാമാജികര്‍ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല്‍ സ്‌ക്രീനിംഗ് ക്യാമ്പ്

ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ്‌ ഐക്ക് അഞ്ച് വർഷം കഠിനതടവ്