കര്‍ണാടക പൊലീസിന്റെ പിടിയിലായ പ്രതികള്‍ (karnataka police) 
India

ഭാര്യയെന്ന് വിശ്വസിപ്പിച്ചു; സുഹൃത്ത് ജോലിക്ക് പോയപ്പോള്‍ 17കാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; കൊലപ്പെടുത്തി കഷണങ്ങളാക്കി സ്യൂട്ട്‌കേസിലാക്കി; പ്രതികള്‍ പിടിയില്‍

ബംഗളൂരു സൂര്യനഗര്‍ പൊലീസ് ബിഹാറിലെത്തി പ്രതികളെ പിടികൂടി. 17 കാരിയുടെ മൃതദേഹമടങ്ങിയ സ്യൂട്ട് കേസ് ട്രെയിനില്‍ നിന്ന് പുറത്തേക്ക് എറിയുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ബംഗളൂരുവില്‍ സ്യൂട്ട്‌കേസില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഏഴുപേര്‍ അറസ്റ്റില്‍. ബീഹാര്‍ സ്വദേശികളാണ് പിടിയിലായത്. ബംഗളൂരു സൂര്യനഗര്‍ പൊലീസ് (karnataka police)ബിഹാറിലെത്തി പ്രതികളെ പിടികൂടി. 17 കാരിയുടെ മൃതദേഹമടങ്ങിയ സ്യൂട്ട് കേസ് ട്രെയിനില്‍ നിന്ന് പുറത്തേക്ക് എറിയുകയായിരുന്നു. കഴിഞ്ഞ മേയ് 21ന് ബെംഗളൂരു നഗരപരിധിയിലെ ചന്ദാപ്പുര റെയില്‍വേ മേല്‍പ്പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കി മുറിച്ച് പെട്ടിയിലാക്കി ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് 17കാരിയായ ബിഹാര്‍ സ്വദേശിനിയാണെന്ന് കണ്ടെത്തിയത്. പ്രതികളെല്ലാം ബീഹാറിലെ നവാഡ ജില്ല സ്വദേശികളാണ്. പ്രതികളില്‍ ഒരാളായ ആഷിക് കുമാര്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന് പൊലീസ് പറഞ്ഞു.

അന്വഷണത്തിന്റെ ഭാഗമായി നിരവധി സിസി ടിവികളും പൊലീസ് പരിശോധിച്ചിരുന്നു. അതിനിടെയാണ് നീല ട്രോളി ബാഗുമായി പോകുന്ന യുവാവിനെ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്ക് എത്തിയത്. പിടിയിലായവര്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളാണെന്ന് പൊലീസ് പറഞ്ഞു.

മെയ് 23ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കേസിലെ പ്രധാന പ്രതിയായ അശീഷ് കുമാര്‍ നാട്ടില്‍ നിന്ന് പ്രലോഭിപ്പിച്ച് കര്‍ണാടകയിലേക്ക് കൊണ്ടുവന്നു. മെയ് 17ന് ആനേക്കലിനടുത്ത് ഒരു സുഹൃത്തിന്റെ വീട്ടില്‍ താമസിച്ചു. പെണ്‍കുട്ടി തന്റെ ഭാര്യയാണെന്നും കുറച്ചുദിവസം ഇവിടെയുണ്ടാകുമെന്നും അറിയിച്ചു. മെയ് 20ന് സുഹൃത്ത് ജോലിക്ക് പോയപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി. അതിന് പിന്നാലെ കഴുത്ത് ഞ്ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൊലനടത്തിയതിന് ശേഷം ആശിഷ് തന്റെ കൂട്ടാളികളെ ബന്ധപ്പെട്ടു, അവരുടെ സഹായത്തോടെ മൃതദേഹം കഷണങ്ങളാക്കി സ്യൂട്ട് കേസിലാക്കിയ ശേഷം റെയില്‍വേ പാലത്തിന് സമീപം ഉപേക്ഷിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

എസ്എസ്‌കെ ഫണ്ട് കിട്ടിയേക്കും, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോകുമെന്ന് മന്ത്രി ശിവന്‍കുട്ടി

'ഇന്ദിരാഗാന്ധിയുടെ പ്രണയവും മനസ്സിനക്കരെയിലെ ഷീലയും'; ആ രംഗത്തിന്റെ പിറവിയെക്കുറിച്ച് സത്യന്‍ അന്തിക്കാട്

ഇക്കാര്യം ചെയ്തില്ലേ? ജനുവരി 1 മുതല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും

വ്യാജമദ്യക്കേസ്: ആന്ധ്ര മുന്‍ മന്ത്രി ജോഗി രമേശ് അറസ്റ്റില്‍

SCROLL FOR NEXT