രാജസ്ഥാനിലെ ഭിവാഡിയിലുള്ള കെമിക്കല്‍ ഫാക്ടറിയിലുണ്ടായ വന്‍ തീപിടുത്തത്തില്‍ ഏഴ് തൊഴിലാളികള്‍ വെന്തു മരിച്ചു 
India

കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം; ഏഴ് പേര്‍ വെന്തുമരിച്ചു; പത്തുപേര്‍ കുടുങ്ങി

രാവിലെ ഒന്‍പതരയോടെയാണ് തീപിടിത്തമുണ്ടായത്. ഈ സമയം 25 തൊഴിലാളികള്‍ ഫാക്ടറിയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനിലെ ഭിവാഡിയില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ വന്‍ തീപിടുത്തത്തില്‍ ഏഴ് തൊഴിലാളികള്‍ വെന്തു മരിച്ചു. പത്ത് തൊഴിലാളികള്‍ ഫാക്ടറിക്കുള്ളില്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ട്. രാവിലെ ഒന്‍പതരയോടെയാണ് തീപിടിത്തമുണ്ടായത്. ഈ സമയം 25 തൊഴിലാളികള്‍ ഫാക്ടറിയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു.

തീ പടര്‍ന്നുപിടിച്ചതോടെ ഫാക്ടറിയുടെ ഭൂരിഭാഗവും കത്തിയമര്‍ന്നു. ഇതിനിടെ ചില തൊഴിലാളികള്‍ രക്ഷപ്പെട്ട് ഓടിയതായും വിവരം ഉണ്ട്. പ്രദേശത്ത് സാധാരണ രീതിയിലുള്ള പൊലീസ് പട്രോളിംഗിനിടെയാണ് സംഭവം ആദ്യം ശ്രദ്ധയില്‍പ്പെട്ടതെന്ന് അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് സുമിത മിശ്ര പറഞ്ഞു. പൊലീസും ഫയര്‍ഫോഴ്‌സും മെഡിക്കല്‍ സംഘവും ഉടന്‍ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. തിജാര ഡെപ്യൂട്ടി സൂപ്രണ്ട് ശിവരാജ് സിങിന്റെ നേതൃത്വത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചു. കലക്ടര്‍ അടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. സംഭവത്തില്‍ മജിസ്ട്രീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച ജില്ലാ ഭരണകൂടം, സുരക്ഷാ ക്രമീകരണങ്ങളില്‍ വീഴ്ചയുണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കും.

7 Workers Dead In Rajasthan Chemical Factory Fire, 10 Feared Trapped

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തിരുത്താന്‍ എത്ര സമയം വേണം? യുവതീ പ്രവേശനത്തില്‍ സര്‍ക്കാര്‍ ഉരുണ്ടു കളിക്കുന്നു'

വിഭവങ്ങളിൽ എണ്ണ അധികമായോ? കുറയ്ക്കാൻ ഇതാ ചില കുറുക്കുവഴികൾ

സലീമയ്ക്ക് ഓറല്‍ കാന്‍സര്‍; സമ്പാദ്യമില്ലാതെ, ഒറ്റയ്ക്ക് അതീജിവിക്കാന്‍ പാടുപെടുന്നു; സഹായം തേടി കുറിപ്പ്

'ജനവികാരം കണ്ടല്ലോ? സര്‍ക്കാര്‍ തിരുത്തണം, പ്രബുദ്ധരായ സ്ത്രീകള്‍ ശബരിമലയില്‍ പോകില്ല'

ക്യാച്ച് നഷ്ടമാക്കി, കുൽദീപിനോട് ചൂടായി ഹർദിക് പാണ്ഡ്യയും സൂര്യകുമാർ യാദവും (വിഡിയോ)

SCROLL FOR NEXT