പ്രതീകാത്മക ചിത്രം 
India

കളിച്ചു കൊണ്ടിരിക്കുമ്പോള്‍ വഴക്കുകൂടി; 14കാരനെ ഏഴുവയസ്സുകാരന്‍ ഡീസല്‍ ഒഴിച്ച് തീകൊളുത്തി കൊന്നു

രാജസ്ഥാനില്‍ 14 വയസ്സുകാരനെ ഡീസല്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ഏഴുവയസ്സുകാരനെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ 14 വയസ്സുകാരനെ ഡീസല്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ഏഴുവയസ്സുകാരനെതിരെ കേസ്. ഗുരുതരമായി പൊള്ളലേറ്റ് ഒരു മാസത്തോളം ചികിത്സയില്‍ കഴിഞ്ഞ പതിനാലുകാരന്‍ ബുധനാഴ്ചയാണ് മരിച്ചത്. വീടിന് വെളിയില്‍ കളിച്ചു കൊണ്ടിരിക്കേ, ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

മെയ് 13ന് കോട്ടയിലെ പ്രേം നഗര്‍ കോളനിയിലാണ് സംഭവം. വീടിന് വെളിയില്‍ കളിച്ചു കൊണ്ടിരിക്കേ കുട്ടികള്‍ തമ്മില്‍ വഴക്കുകൂടി. ഇതില്‍ കുപിതനായ ഏഴുവയസ്സുകാരന്‍ തൊട്ടരികില്‍ പാര്‍ക്ക് ചെയ്തിരുന്ന അച്ഛന്റെ ഓട്ടോറിക്ഷയില്‍ സൂക്ഷിച്ചിരുന്ന ഡീസല്‍ കുപ്പിയുമായി വന്നു. തുടര്‍ന്ന് 14കാരന്റെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

60 ശതമാനം പൊള്ളലേറ്റ 14കാരന്‍ എംബിഎസ് ആശുപത്രിയില്‍ ഒരുമാസമായി ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ബുധനാഴ്ച മരണം സംഭവിക്കുകയായിരുന്നു. മരിക്കുന്നതിന് മുന്‍പ് 14കാരന്‍ പൊലീസിന് നല്‍കിയ മൊഴിയാണ് നിര്‍ണായകമായത്.ഏഴു വയസ്സുകാരന്റെ കുടുംബം മധ്യപ്രദേശ് സ്വദേശികളാണ്. ജീവിതമാര്‍ഗം തേടിയാണ് കുടുംബം രാജസ്ഥാനില്‍ എത്തിയത്.

സംഭവത്തിന് പിന്നാലെ ഏഴുവയസ്സുകാരനും കുടുംബവും മധ്യപ്രദേശിലേക്ക് തന്നെ തിരിച്ചുപോയി. 14കാരന്‍ ചികിത്സയിലിരിക്കേ മരിച്ചതോടെ, 302-ാം വകുപ്പ് അനുസരിച്ച് ഏഴുവയസ്സുകാരനെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT