പ്രതീകാത്മക ചിത്രം 
India

അത്താഴം വിളമ്പാന്‍ വൈകി ; ഭാര്യയെ തല്ലിക്കൊന്നു ; 70 കാരന്‍ അറസ്റ്റില്‍

വടി കൊണ്ടുള്ള അടിയേറ്റ ഹിരാമണി സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചുവെന്ന് പൊലീസ് അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി : അത്താഴം നല്‍കാന്‍ വൈകിയതിന് 70 കാരന്‍ ഭാര്യയെ തല്ലിക്കൊന്നു. ജാര്‍ഖണ്ഡിലെ ഖുന്തി ജില്ലയിലെ കലാമതി ഗ്രാമത്തിലാണ് സംഭവം. ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഹിരാമണി ആണ് കൊല്ലപ്പെട്ടത്. മദ്യപിച്ച് ലക്കുകെട്ട ഭര്‍ത്താവ് അത്താഴം വിളമ്പാന്‍ വൈകിയതിനെച്ചൊല്ലി ഹിരാമണിയുമായി വഴക്കിട്ടു. വഴക്കു മൂത്തതോടെ ഇയാള്‍ ഭാര്യയെ മര്‍ദ്ദിക്കുകയായിരുന്നു. 

വടി കൊണ്ടുള്ള അടിയേറ്റ ഹിരാമണി സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചുവെന്ന് ഖുന്തി സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ അജയ് കുമാര്‍ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

റെയിൽവേയിൽ സൈറ്റ് എഞ്ചിനീയർ ആകാം; സിവിൽ,ഇലക്ട്രിക്കൽ വിഭാഗത്തിൽ ഒഴിവുകൾ, ശമ്പളം 76,000 രൂപ, അവസാന തീയതി മെയ് 22

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

SCROLL FOR NEXT