പ്രതീകാത്മക ചിത്രം 
India

'ഭൂമിയിലെ ദൗത്യം പൂര്‍ത്തിയായി, ഗുരു സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ടു'; സന്യാസി ക്ഷേത്രത്തില്‍ തൂങ്ങിമരിച്ചു

അമ്പലത്തില്‍ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ജൈനമത സന്യാസി അമ്പലത്തില്‍ തൂങ്ങിമരിച്ചു. 71 കാരനായ മനോഹര്‍ ലാല്‍ മുനി മഹാരാജ് ആണ് ജൈനക്ഷേത്രത്തില്‍ തൂങ്ങി മരിച്ചത്. ബുധനാഴ്ച രാത്രിമുംബൈയിലെ ഘട്ട്‌കോപ്പര്‍ എന്ന സ്ഥലത്താണ് സംഭവം.

അമ്പലത്തില്‍ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തി. സ്വപ്‌നത്തില്‍ ഗുരു പ്രത്യക്ഷപ്പെട്ടതായും ഭൂമിയിലെ തന്റെ ജോലി പൂര്‍ത്തിയായെന്നും ആത്മഹത്യാ കുറിപ്പില്‍ എഴുതിയിട്ടുണ്ട്.

മരണവുമായി ബന്ധപ്പെട്ട് സംശയങ്ങളൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യാ കുറിപ്പ് അതിന്റെ തെളിവാണെന്നും പൊലീസ് ചൂണ്ടിക്കാണിക്കുന്നു. കുടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. അസ്വാഭാവികമരണത്തിന് കേസ് എടുത്തതായും മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചതായും പൊലീസ് അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

അഞ്ച് ദിവസം ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

SCROLL FOR NEXT