പ്രതീകാത്മക ചിത്രം 
India

77കാരനായ കോവിഡ് രോഗി ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

77കാരനായ കോവിഡ് രോഗി ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്:  77കാരനായ കോവിഡ് രോഗി ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഹൈദരബാദിലെ കോണ്ടപ്പൂര്‍ കിംസ് ആശുപത്രിയിലെ രണ്ടാം നിലയില്‍ നിന്ന് ചാടിയാണ് മരിച്ചത്.

വെമൂലാമൂഡ സ്വദേശിയായ കെ നാരായണയെന്നയാളാണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ച ശേഷം ഇയാളെ ജനുവരി 13നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാവിലെ നഴ്‌സ് മരുന്ന് നല്‍കുന്നതിനിടെയാണ് ഇയാള്‍ ആശുപത്രിയുടെ രണ്ടാം നിലയില്‍ നിന്ന്  പുറത്തേക്ക് ചാടിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മരണവിവരം അറിയിച്ചതോടെ ബന്ധുക്കള്‍ ആശുപത്രിയിലെത്തി. അന്തിമടങ്ങുകള്‍ക്കായി  ജിഎച്ച്എംസി പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹം കൈമാറി. ഈ മാസം സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി മൂന്നാമത്തെ സംഭവമാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

SCROLL FOR NEXT