77th Republic Day celebrations tomorrow ഫയൽ
India

77-ാമത് റിപ്പബ്ലിക് ദിനാഘോഷം നാളെ, കനത്ത സുരക്ഷയില്‍ ഡല്‍ഹി, രാഷ്ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും

നാളെ നടക്കുന്ന 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരുങ്ങി രാജ്യം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നാളെ നടക്കുന്ന 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരുങ്ങി രാജ്യം. റിപ്പബ്ലിക് ദിന പരേഡിനായുള്ള എല്ലാ സജ്ജീകരണങ്ങളും ദില്ലിയിലെ കര്‍ത്തവ്യപഥില്‍ പൂര്‍ത്തിയായി. തിങ്കളാഴ്ച്ച രാവിലെയാണ് പ്രൗഢഗംഭീരമായ ചടങ്ങുകള്‍ നടക്കുക.

റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു ഇന്ന് വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. പത്മാപുരസ്‌കാരങ്ങളും സൈനിക പൊലീസ് മെഡലുകളും ഇന്ന് പ്രഖ്യാപിക്കും. റിപ്പബ്ലിക് ദിനം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് ഡല്‍ഹി. ആഘോഷങ്ങളുടെ ഭാഗമായി പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം, റിപ്പബ്ലിക് ദിന ആഘോഷങ്ങളിലെ മുഖ്യാതിഥികളായ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇന്ന് കൂടിക്കാഴ്ച നടത്തും.

യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെയര്‍ ലെയന്‍ ഇന്നലെ ഡല്‍ഹിയിലെത്തിയിരുന്നു. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ ഇന്ന് ഉച്ചകഴിഞ്ഞ് എത്തും. നാളെ റിപ്പബ്ലിക് ദിന പരേഡില്‍ ഇരുവരും മുഖ്യാതിഥികളായി പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ചൊവ്വാഴ്ച നടക്കും. ഇന്ത്യ യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചയ്ക്കുശേഷം അംഗീകരിക്കും.

77th Republic Day celebrations tomorrow, Delhi under tight security, President to address the nation today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാര്‍ട്ടി അപമാനിച്ചു, അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കും: ജി സുധാകരന്‍

ഉച്ചഭക്ഷണം മുടങ്ങരുത്, സ്‌കൂളുകളില്‍ പാചകത്തിന് വിറക് അടുപ്പ് ഉപയോഗിക്കാന്‍ അനുമതി

'എന്തിനാണ് നീ ഇത് ചെയ്തത്, മനസ് പതറുന്നു, വിശ്വസിക്കാൻ ആവുന്നില്ലല്ലോ അപ്പൂസേ'; ഹരിമുരളിയുടെ വിയോ​ഗത്തിൽ സീമ ജി നായർ

7,200 mAh ബാറ്ററി, 50എംപി മെയിന്‍ കാമറ, പ്രാരംഭ വില 18,999 രൂപ; ഐക്യുഒഒയുടെ പുതിയ ഫോണ്‍ വിപണിയില്‍

ആരോഗ്യ മന്ത്രിക്കെതിരായ പ്രതിഷേധം: വധശ്രമക്കേസില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം

SCROLL FOR NEXT