എഐ ഇമേജ്  
India

ഇന്ധന പ്രതിസന്ധി: ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്, ഏഴാമത്തെ എല്‍പിജി ടാങ്കര്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ധന പ്രതിസന്ധിക്കിടെ ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്. ഹോര്‍മൂസ് കടന്ന് ഇന്ത്യയിലേക്കെത്തുന്ന ഏഴാമത്തെ എല്‍പിജി ടാങ്കറാണിത്. ഗ്രീന്‍ സാന്‍വിയെന്ന ടാങ്കറായിരിക്കും എത്തുക. ഗ്രീന്‍ സാന്‍വി ലാരക്-ക്വെഷം ചാനല്‍ വഴി ഹോര്‍മുസ് കടലിടുക്ക് കടന്നതായി കപ്പല്‍ ട്രാക്കിങ് ഡാറ്റ കാണിക്കുന്നു.

ശിവാലിക്, നന്ദാ ദേവി, ജഗ് വസന്ത്, ബിഡബ്ല്യു ടൈര്‍, ബിഡബ്ല്യു എല്‍, പൈന്‍ ഗ്യാസ് എന്നീ ആറ് എല്‍പിജി ടാങ്കറുകള്‍ ഇന്ത്യന്‍ തീരത്ത് നേരത്തെ എത്തിയിരുന്നു.

ഹോര്‍മുസ് കടലിടുക്കിന് പടിഞ്ഞാറ് ഭാഗത്ത് കുറഞ്ഞത് 15 ഇന്ത്യന്‍ എണ്ണ, വാതക കപ്പലുകളെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഇന്ത്യയിലേക്കുള്ള രണ്ട് എല്‍പിജി ടാങ്കറുകളായ ഗ്രീന്‍ ആഷ, ജാഗ് വിക്രം എന്നിവ ഉള്‍പ്പെടുന്നുണ്ട്.

പ്രതിസന്ധി മറികടക്കുന്നതിനായി റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യാനുള്ള ചര്‍ച്ചകള്‍ ഇന്ത്യ ആരംഭിച്ചു. റഷ്യയില്‍ നിന്നുള്ള ഇറക്കുമതി മാര്‍ച്ചില്‍ 90 ശതമാനം ഉയര്‍ന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഷിംലയില്‍ എല്‍പിജി ക്ഷാമത്തിനെതിരെ പ്രതിഷേധിച്ച് ജനം തെരുവിലിറങ്ങി ഷിംല ബൈപാസ് ഉപരോധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

7th India flagged lpg tanker crosses hormuz

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അങ്ങനെയൊരു ഈഗോ ഞങ്ങള്‍ക്കില്ല'; വീടുകളില്‍ എംബ്ലം പതിക്കുന്നതിന്റെ പേരില്‍ കേന്ദ്രസഹായം വേണ്ടെന്ന് വെയ്ക്കില്ലെന്ന് മുഖ്യമന്ത്രി

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം: കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

ബെവ്‌കോ സാമ്പത്തിക നഷ്ടത്തില്‍; കാരണം എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനങ്ങളെന്ന് മന്ത്രി എം ലിജു

കാഷ്യൂ ബോർഡിൽ അവസരം: മാനേജർ, അക്കൗണ്ട്സ് ഒഴിവുകൾ; പ്രതിമാസം 40,000 രൂപ !

സ്കൂൾ പരിശോധനയ്ക്കെത്തിയ സിജെപി നേതാക്കൾക്ക് നേരെ ആക്രമണം; വാഹനം തകർത്തു; പിന്നിൽ ബിജെപിയെന്ന് ആരോപണം