പ്രതീകാത്മക ചിത്രം 
India

എക്‌സ്പ്രസ് വേയില്‍ ഡബിള്‍ഡക്കര്‍ ബസുകള്‍ കൂട്ടിയിടിച്ചു; 8 പേര്‍ മരിച്ചു; 20 പേര്‍ക്ക് പരിക്ക്

മൂന്നുപേരുടെ ആരോഗ്യനില ഗുരുതരമാണെന്നും ഇവരെ വിദഗ്ധ ചികിത്സയ്ക്കായി ലഖ്‌നൗവിലെ ട്രോമ സെന്ററിലേക്ക് മാറ്റിയതായും അധികൃതര്‍

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ ഡബിള്‍ഡക്കര്‍ ബസുകള്‍ കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. മൂന്നുപേരുടെ ആരോഗ്യനില ഗുരുതരമാണെന്നും ഇവരെ വിദഗ്ധ ചികിത്സയ്ക്കായി ലഖ്‌നൗവിലെ ട്രോമ സെന്ററിലേക്ക് മാറ്റിയതായും അധികൃതര്‍ പറഞ്ഞു.

ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. രണ്ട് ബസുകളും ബിഹാറില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്നു. ലഖ്‌നൗവിന് 30 കിലോമീറ്റര്‍ അകലെ ബരാബങ്കി ജില്ലയിലാണ് അപകടമുണ്ടായത്.

അപകടം  നടന്ന ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പരിക്കേറ്റവരെ ഹൈദര്‍ഗഡിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ചികിത്സയ്ക്കായി ലഖ്‌നൗവിലെ ട്രോമ സെന്ററിലേക്ക് മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി