ഛത്തീസ്ഗഡില്‍ എട്ട് മാവോയിസ്റ്റുകളെ വധിച്ചു ഫയല്‍
India

സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; ഛത്തീസ്ഗഡില്‍ എട്ട് മാവോയിസ്റ്റുകളെ വധിച്ചു; ആയുധശേഖരം പിടിച്ചെടുത്തു

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ വിധിയെഴുതുന്ന ബസ്തര്‍ ലോക്‌സഭാ മണ്ഡലത്തിന് കീഴിലാണ് ബീജാപ്പുര്‍.

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: ഛത്തീസ്ഗഡിലെ ബീജാപ്പൂരില്‍ സുരക്ഷാ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ എട്ട് മാവോയിസ്റ്റുകളെ വധിച്ചു. ആയുധ ശേഖരവും പിടിച്ചെടുത്തു. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. ജില്ലാ റിസര്‍വ് ഗാര്‍ഡും സിആര്‍പിഎഫും കോബ്ര യൂണിറ്റും സംയുക്തമായിട്ടായിരുന്നു ഓപ്പറേഷന്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ വിധിയെഴുതുന്ന ബസ്തര്‍ ലോക്‌സഭാ മണ്ഡലത്തിന് കീഴിലാണ് ബീജാപ്പുര്‍. ഗംഗളൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ലെന്ദ്ര ഗ്രാമത്തിനടുത്തുള്ള വനമേഖലയില്‍ രാവിലെ 6 മണിയോടെയാണ് വെടിവയ്പ് നടന്നത്.

വെടിവയ്പിന് ശേഷം സംഭവസ്ഥലത്തവച്ച് നാല് മൃതദേഹങ്ങളും ആയുധങ്ങളും സുരക്ഷാ സേന കണ്ടെടുത്തു. പിന്നീട് ഇവിടെ വച്ച് നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയെന്നും പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്നും ഐജി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മാര്‍ച്ച് 27 ന് ബീജാപൂരിലെ ബസഗുഡ മേഖലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ബസ്തര്‍ മേഖലയില്‍ സുരക്ഷാ സേനയുമായുള്ള വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ ഈ വര്‍ഷം ഇതുവരെ 41 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT