ബീച്ചില്‍ എട്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു 
India

അവധി ആഘോഷിക്കാനെത്തി; റായ്ഗഡ് ബീച്ചില്‍ എട്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

25 ആണ്‍കുട്ടികളും 17 പെണ്‍കുട്ടികളും ആറ് അധ്യാപകരും അടങ്ങുന്ന 48 അംഗ സംഘമാണ് വൈകുന്നേരം അഞ്ചരയോടെ ബിച്ചില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ബീച്ചില്‍ വിനോദയാത്രയ്ക്ക് എത്തിയ എട്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളാണ് മുങ്ങിമരിച്ചത്. ഇവരുടെ മൃതദേഹം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

പൂനെ ജില്ലയിലെ ആലന്ദിയിലുള്ള 'വിന്നേഴ്സ് അക്കാദമി' എന്ന സ്വകാര്യ കോച്ചിങ് സെന്ററിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. 25 ആണ്‍കുട്ടികളും 17 പെണ്‍കുട്ടികളും ആറ് അധ്യാപകരും അടങ്ങുന്ന 48 അംഗ സംഘമാണ് വൈകുന്നേരം അഞ്ചരയോടെ ബിച്ചില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു. കടലില്‍ ഇറങ്ങിയ എട്ട് വിദ്യാര്‍ഥികള്‍ തിരയില്‍പ്പെടുകയായിരുന്നു.

ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇവരെ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിയെ തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍; ജനീഷിനെ തോളിലേറ്റി വേദിയിലെത്തിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍; തൃക്കരിപ്പൂരില്‍ വന്‍ സംഘര്‍ഷം

ജനാധിപത്യ പോരാളികള്‍ക്ക് 51,000 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കും; രാജ്യത്ത് ബിജെപി അടിയന്തരാവസ്ഥ: അഖിലേഷ് യാദവ്

യുഡിഎഫില്‍ ചര്‍ച്ചയില്ല, സതീശനെതിരെ അടൂര്‍ പ്രകാശ്; യൂണിവേഴ്‌സിറ്റി കോളജില്‍ തൂഫാന്‍ റെയ്ഡ് നടത്തണം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'മുനീര്‍ മന്ത്രിസഭയില്‍ ഉണ്ടാവേണ്ടയാള്‍, നിയമനങ്ങള്‍ യുഡിഎഫിന്റെ ഏകകണ്ഠമായ തീരുമാനം'; അടൂര്‍ പ്രകാശിനെ തള്ളി മന്ത്രി മുരളീധരന്‍

വിഷമരുന്ന് കുത്തിവെച്ചത് രണ്ടു തവണ; വധശിക്ഷയെ അതീജീവിച്ച് 50 കാരി; ക്രിസ്റ്റയെ ആശുപത്രിയിലേക്ക് മാറ്റി