പ്രതീകാത്മക ചിത്രം 
India

'നിരന്തരം ശല്യം ചെയ്യുന്നു'; എട്ടുവയസുകാരനെതിരെ ബന്ധുവായ സ്ത്രീയുടെ പരാതി; പിന്നാലെ അച്ഛന്റെ ക്രൂരമര്‍ദ്ദനം; കസ്റ്റഡിയില്‍

ബന്ധുവീട്ടില്‍ പോയി ശല്യം ചെയ്തതിന് എട്ടുവയസുകാരന് പിതാവിന്റെ ക്രൂരമര്‍ദ്ദനം

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: ബന്ധുവീട്ടില്‍ പോയി ശല്യം ചെയ്തതിന് എട്ടുവയസുകാരന് പിതാവിന്റെ ക്രൂരമര്‍ദ്ദനം. ഭാര്യയുടെ പരാതിയെ തുടര്‍ന്ന് അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു.  തെലങ്കാനയിലെ ഹൈദരബാദിലാണ് കേസിനാസ്പദമായ സംഭവം.

കര്‍ണാടകയിലെ ബിഡാര്‍ സ്വദേശിയാണ് പിതാവ്. ഇയാള്‍ ഒരു സെയില്‍സ്മാനായി ജോലി ചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ ബന്ധുവായ ഒരു യുവതി മകനെതിരെ ഇയാളോട് പരാതി പറഞ്ഞിരുന്നു. ഇതില്‍ ഇയാള്‍ ഏറെ പ്രയാസപ്പെടുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഇയാള്‍ മകനെ വടികൊണ്ട് ഏറെ നേരം തല്ലുകയും ചെയ്തിരുന്നു. കുട്ടിയെ തല്ലുന്നതിന്റെ വീഡിയോ സഹോദരി വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.

തുടര്‍ന്ന് കുട്ടിയുടെ അമ്മ ചതൃനാക്ക പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ജുവനൈല്‍ ജസ്റ്റിസിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു