പ്രതീകാത്മക ചിത്രം 
India

ഭാര്യയോടൊപ്പം കിടക്ക പങ്കിടാന്‍ 10,000 രൂപ തരാമെന്ന് വാഗ്ദാനം; യുവാവ് 80കാരനെ കഴുത്തുഞെരിച്ച് കൊന്നു, മൃതദേഹം കുളത്തില്‍ തള്ളി 

മഹാരാഷ്ട്രയില്‍ വയോധികനെ കൊലപ്പെടുത്തിയ കേസില്‍ 33കാരന്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ വയോധികനെ കൊലപ്പെടുത്തിയ കേസില്‍ 33കാരന്‍ അറസ്റ്റില്‍. യുവാവിന്റെ ഭാര്യയോടൊപ്പം കിടക്ക പങ്കിടാന്‍ 10000 രൂപ തരാമെന്ന 80കാരന്റെ വാഗ്ദാനമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

നവിമുംബൈയിലാണ് സംഭവം. കോടികളുടെ ആസ്തിയുള്ള ശ്യാമകാന്ത് തുക്കാറാം നായിക്കാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ നിരവധി കടകളും ഫ്‌ളാറ്റുകളും സ്ഥലങ്ങളും ഉള്ളതായി പൊലീസ് പറയുന്നു. ശ്യാമകാന്ത് ഇടയ്ക്കിടെ 33കാരന്റെ കടയില്‍ പോകാറുണ്ടെന്ന് പൊലീസ് പറയുന്നു.

ഓഗസ്റ്റ് 29ന് തന്റെ കൂടെ കിടക്ക പങ്കിടാന്‍ ഭാര്യയെ അയക്കുമോ എന്ന് 80കാരന്‍ യുവാവിനോട് ചോദിച്ചു. 5000 രൂപ തരാമെന്ന് ആദ്യം വാഗ്ദാനം നല്‍കി. പിന്നീട് തന്റെ ഗോഡൗണിലേക്ക് ഭാര്യയെ അയച്ചാല്‍ പതിനായിരം രൂപ തരാമെന്നായി 80കാരന്‍. ഇതില്‍ പ്രകോപിതനായ 33കാരന്‍ ശ്യാമകാന്തിനെ തള്ളിയിട്ടു. 

വീഴ്ചയുടെ ആഘാതത്തില്‍ 80കാരന്റെ തലയിടിച്ചു. ഉടന്‍ തന്നെ കടയുടെ ഷട്ടര്‍ താഴ്ത്തി യുവാവ് 80കാരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി എന്നതാണ് കേസ്. മൃതദേഹം ആദ്യം വാഷ്‌റൂമില്‍ സൂക്ഷിച്ചു. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മൃതദേഹം ബെഡ്ഷീറ്റ് കൊണ്ട് പൊതിഞ്ഞ് കുളത്തില്‍ കൊണ്ടുപോയി തള്ളി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് യുവാവിനെ പിടികൂടിയത്.

അതിനിടെ സംശയം തോന്നാതിരിക്കാന്‍ 80കാരനെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കാന്‍ മകനൊപ്പം 33കാരനും പോയതായും പൊലീസ് പറയുന്നു. സ്വത്തുവകകളുമായി ബന്ധപ്പെട്ട് 80കാരനെ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാല്‍ സിസിടിവിയില്‍ 33കാരന്റെ പങ്ക് വ്യക്തമാകുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന