India

80 തൊഴിലാളികള്‍ക്ക് കോവിഡ് ; മെട്രോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു

ശിവാജി നഗര്‍-തന്നേരി റോഡ് മെട്രോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി നിര്‍ത്തിവെച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു : 80 മെട്രോ തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബംഗലൂരു നമ്മ മെട്രോ തൊഴിലാളികള്‍ക്കാണ് കോവിഡ് കണ്ടെത്തിയത്. നഗവര-ഗോട്ടിഗെരെ മെട്രോ ലൈന്‍ ( റീച്ച് -6) രണ്ടാം ഘട്ട നിര്‍മ്മാണത്തിലേര്‍പ്പെട്ടിരുന്നവര്‍ക്കാണ് രോഗബാധ.

ഇതേത്തുടര്‍ന്ന് ശിവാജി നഗര്‍-തന്നേരി റോഡ് മെട്രോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി നിര്‍ത്തിവെച്ചു. എല്‍ ആന്റ് ടി ആണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കരാര്‍ ഏറ്റെടുത്തിരുന്നത്.

ഒരു തൊഴിലാളിക്ക് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന്, ക്യാമ്പിലെ 200 ഓളം വരുന്ന മുഴുവന്‍ തൊഴിലാളികളെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുകയായിരുന്നു. കടുത്ത പനി അനുഭവപ്പെട്ട തൊഴിലാളി കര്‍ണാടകയ്ക്ക് വെളിയില്‍ പോയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.

കോവിഡ് സ്ഥിരീകരിച്ചവരുമായി പ്രാഥമികമോ, സെക്കന്‍ഡറിയോ ആയി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ എല്ലാവരും നിരീക്ഷണത്തില്‍ പോകണമെന്ന് ബംഗലൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ പിആര്‍ഒ ആവശ്യപ്പെട്ടു. രോഗബാധിതരെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി.

കോവിഡ് രോഗവ്യാപനം കണക്കിലെടുത്ത് കര്‍ണാടകയില്‍ ഒരാഴ്ച ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ജൂലൈ 22 വരെയാണ് ലോക്ക്ഡൗണ്‍. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറക്കാന്‍ അനുവദിക്കൂ എന്ന് അധികൃതര്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി