പ്രതീകാത്മക ചിത്രം 
India

'നശിക്കാന്‍ ആഭിചാര പ്രയോഗം നടത്തി'; 85കാരന്‍ ആസിഡ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു, പിന്നില്‍ പ്രദേശവാസികള്‍

മഹാരാഷ്ട്രയില്‍ ആഡിസ് ആക്രമണത്തില്‍ 85കാരന്‍ കൊല്ലപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ആഡിസ് ആക്രമണത്തില്‍ 85കാരന്‍ കൊല്ലപ്പെട്ടു. വയോധികന് നേരെ ആക്രമണം നടത്തിയ രണ്ടുപേരില്‍ ഒരാളെ പിടികൂടി. രണ്ടാമത്തെയാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നതായി പൊലീസ് പറയുന്നു. തങ്ങള്‍ക്ക് നേരെ വയോധികന്‍ ആഭിചാര പ്രയോഗം നടത്തി എന്ന് ആരോപിച്ചാണ് പ്രതികള്‍ ക്രൂരകൃത്യം ചെയ്തതെന്നും പൊലീസ് പറയുന്നു.

ജല്‌ന ജില്ലയിലെ മഹസ്രുള്‍ ഗ്രാമത്തില്‍ സെപ്റ്റംബര്‍ ഒന്നിനാണ് സംഭവം. രണ്ടാഴ്ചയിലേറെയായി ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ശ്രീരംഗ് ഷെജുള്‍ ആണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരിച്ചത്. സംഭവത്തില്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

പ്രദേശവാസികളായി രണ്ടുപേര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഒരാളാണ് പിടിയിലായത്. വീടിന്റെ വരാന്തയില്‍ കിടന്നുറങ്ങുമ്പോഴാണ് ശ്രീരംഗ് ആസിഡ് ആക്രമണത്തിന് ഇരയായത്. വയോധികന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ ബന്ധുക്കള്‍ ദേഹമാസകലം പൊള്ളലേറ്റ നിലയിലാണ് വയോധികനെ കണ്ടത്. തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവത്തിന് മൂന്ന് മാസം മുന്‍പ് മന്ത്രവാദവുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ വയോധികനുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നു. ആഭിചാര പ്രയോഗം നിര്‍ത്തിയില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പ്രദേശവാസികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. അവര്‍ക്കെതിരെ വയോധികന്‍ ആഭിചാര പ്രയോഗം നടത്തി എന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

യുഎസ് ബി-52 ബോംബർ വിമാനം തകർന്നു വീണു; 8 മരണം

വ്യാജ ആരോപണം പിന്‍വലിച്ച് മാപ്പു പറയണം: വെള്ളാപ്പള്ളിക്ക് പി ശശിയുടെ വക്കീല്‍ നോട്ടീസ്

80ാം മിനിറ്റിൽ അരാഹോ ​ഗോൾ; സൗദിക്കെതിരെ തോൽവി മുന്നിൽ കണ്ട് ഉറു​ഗ്വെ; ഒടുവിൽ 'സമനില തെറ്റാതെ' കരകയറി

കരടു കരാറിന് അംഗീകാരം, സെൻസസിന് ഇന്നുതുടക്കം; സ്പെയിനിനെ 'പൂട്ടി' കാബോ വെർദെ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT