പാര്‍ലമെന്റ്, ഫയല്‍ ചിത്രം 
India

കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ 8.72 ലക്ഷം ഒഴിവുകള്‍

കേന്ദ്രമന്ത്രി ജിതേന്ദ്ര സിങാണ് ഇക്കാര്യം രാജ്യസഭയില്‍ അറിയിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: വിവിധ കേന്ദ്രസര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളിലായി 2020 മാര്‍ച്ച് ഒന്നുവരെ 8.72 ലക്ഷം ഒഴിവുകളുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങാണ് ഇക്കാര്യം രാജ്യസഭയില്‍ അറിയിച്ചത്.

2019 മാര്‍ച്ച് ഒന്നുവരെയുള്ള കണക്ക് പ്രകാരം 9,10,153 പോസ്റ്റുകളിലും, 2018 മാര്‍ച്ച് ഒന്ന് വരെ 6,83,823 പോസ്റ്റുകളിലും ഒഴിവുണ്ടായിരുന്നു.  2020 മാര്‍ച്ച് ഒന്നുവരെ 8,72,243 പോസ്റ്റുകളിലാണ് ഒഴിവുളളതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി കേന്ദ്രസര്‍ക്കാര്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ്‌സി) യൂണിയന്‍ പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്‌സി) റെയില്‍വെ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (ആര്‍ആര്‍ബി) വഴിയും 2,65,468 ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

16 ഇനം സാധനങ്ങൾ, ഓണക്കിറ്റ് വിതരണം ഓ​ഗസ്റ്റ് 10 മുതൽ; ഓണച്ചന്ത 8 മുതൽ ആരംഭിക്കുമെന്ന് മന്ത്രി

'മിന്നല്‍ മുരളി തിയേറ്ററില്‍ റിലീസ് ചെയ്യാനാകാത്തത് വലിയ ട്രോമയായി'; തുറന്നു പറഞ്ഞ് ബേസില്‍ ജോസഫ്

തീവ്ര ന്യൂനമര്‍ദ്ദം: മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഏഴ് ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

നിറം മാറും, 170 അടി ഉയരം, സൗദി അറേബ്യയിലെ 'അത്ഭുത കാഴ്ച', ആനപ്പാറയെ അറിയാം, വിഡിയോ

വിദ്യാര്‍ഥികളെ എകെ-47 ഉപയോഗിച്ച് വെടിവെച്ചു, വിഡിയോ പുറത്ത്; പൊലീസുകാരന് സസ്‌പെന്‍ഷന്‍