വിശ്വജീത് സാഹു 
India

റെയില്‍വേ ട്രാക്കില്‍ റീല്‍സ് ചിത്രീകരണം; ട്രെയിന്‍ തട്ടി പതിനഞ്ചുകാരന് ദാരുണാന്ത്യം

ട്രെയിന്‍ വരുന്ന ദൃശ്യം ഫോണില്‍ ചിത്രീകരിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.

സമകാലിക മലയാളം ഡെസ്ക്

പുരി: ഒഡീഷയിലെ പുരിയില്‍ റെയില്‍വേ ട്രാക്കില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ 15 വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. ചൊവ്വാഴ്ച ജനക്‌ദേവ്പുര്‍ റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു സംഭവം. മംഗലഘട്ട് സ്വദേശിയായ വിശ്വജീത് സാഹു (15) ആണ് മരിച്ചത്. അമ്മയോടൊപ്പം ക്ഷേത്ര ദര്‍ശനം നടത്തി വീട്ടിലേക്ക് മടങ്ങുന്നതിനിടെ വിഡിയോ ചിത്രീകരിക്കുന്നതിനായാണ് വിശ്വജീത് ട്രാക്കിന് സമീപത്ത് എത്തിയത്.

ട്രെയിന്‍ വരുന്ന ദൃശ്യം ഫോണില്‍ ചിത്രീകരിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ട്രെയിന്‍ വരുന്നത് കണ്ടെങ്കിലും വിശ്വജീത് റീല്‍സ് എടുക്കുന്നത് തുടരുകയായിരുന്നു. അതിവേഗത്തില്‍ വന്ന ട്രെയിന്‍ കുട്ടിയെ ഇടിച്ചിട്ടു. സംഭവത്തിന്റെ വിഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

പൊലീസ് സംഭവ സ്ഥലം പരിശോധിച്ചപ്പോള്‍ ഫോണ്‍ കണ്ടെടുത്തു. അവസാനമായി യുവാവ് എടുത്ത വിഡിയോയില്‍ ട്രെയിന്‍ വരുമ്പോഴേക്ക് ഫോണ്‍ കൈയ്യില്‍ നിന്ന് തെറിച്ച് പോകുന്നതായി കാണാം. തുടര്‍ന്നുള്ള പരിശോധനയില്‍ ട്രാക്കിന് സമീപത്തേക്ക് തെറിച്ച് വീണ വിശ്വജിത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. ഓഗസ്റ്റില്‍, ഒഡീഷയിലെ കോരാപുട്ടിലുള്ള ദുഡുമ വെള്ളച്ചാട്ടത്തില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ഗഞ്ചം ജില്ലയിലെ ബെര്‍ഹാംപൂരില്‍ നിന്നുള്ള 22 വയസ്സുള്ള ഒരു യൂട്യൂബര്‍ ഒഴുക്കില്‍പ്പെട്ട് കാണാതായിരുന്നു.

A 15-year-old boy who was standing near the track to take a reel was hit and thrown by a train

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റോയിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം; ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി വെടിയുണ്ട; സംസ്‌കാരം നാളെ

'ഷാരൂഖും ഹൃത്വിക്കും മുഖാമുഖം; അടി പൊട്ടുമെന്ന് ഉറപ്പായി, എല്ലാവരും ശ്വാസമടക്കിപ്പിടിച്ചിരുന്നു';'ശത്രുത'യുടെ കാലത്തെ ആ കൂടിക്കാഴ്ച

'നിവിന് മാത്രം എന്തിനാണ് മേൽമുണ്ട് ? ശരീരം പ്രദർശിപ്പിക്കാനുള്ള ആത്മവിശ്വാസക്കുറവോ!'; ചർച്ച

ഒരു ദിവസം എത്ര കപ്പലണ്ടി കഴിക്കാം?

ബ്രെഡ് വാങ്ങുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ 'പണി'യാകും

SCROLL FOR NEXT