ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ നില തൃപ്തികരം പ്രതീകാത്മക ചിത്രം
India

വിവാഹാഭ്യര്‍ഥന നിരസിച്ചു; യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ച് ലേഡി ഡോക്ടര്‍

ബിഹാറില്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ച 26കാരി പൊലീസ് കസ്റ്റഡിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറില്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ച 26കാരി പൊലീസ് കസ്റ്റഡിയില്‍. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ നില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു.

സരണ്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. തുടര്‍ച്ചയായി വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും പൊലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ 30കാരന്‍ വേദ് പ്രകാശ് ആണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

സ്വകാര്യ നഴ്‌സിങ് ഹോമില്‍ വച്ചാണ് സംഭവം നടന്നത്. ഇവിടത്തെ ഡോക്ടറായ 26കാരി നഴ്‌സിങ് ഹോമിലേക്ക് വിളിച്ചുവരുത്തിയ ശേഷം മരുന്ന് കുത്തിവെച്ച് യുവാവിനെ ബോധം കെടുത്തി. തുടര്‍ന്നാണ് കൃത്യം നിര്‍വഹിച്ചതെന്നും പൊലീസ് പറയുന്നു. സംഭവം ശേഷം യുവതി തന്നെയാണ് പൊലീസിനെ വിളിച്ച് വിവരം അറിയിച്ചത്. തുടര്‍ന്ന് കൃത്യം ചെയ്യാന്‍ ഉപയോഗിച്ച കത്തി യുവതി പൊലീസിന് കൈമാറി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ രണ്ടുവര്‍ഷമായി ഇരുവരും അടുപ്പത്തിലായിരുന്നു. വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കി തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായും യുവതി പൊലീസിന് മൊഴി നല്‍കി. തുടര്‍ന്ന് നിരവധി തവണ വിവാഹം ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും വേദ് പ്രകാശ് തയ്യാറായില്ല. ജൂലൈ ഒന്നിന് രജിസ്റ്റര്‍ വിവാഹം നടത്താന്‍ ഇരുവരും തീരുമാനിച്ചിരുന്നു.

എന്നാല്‍ അന്നേദിവസം രജിസ്റ്റര്‍ വിവാഹത്തിന് വേദ് പ്രകാശ് എത്താതിരുന്നതാണ് യുവതിയെ കൃത്യത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. കസ്റ്റഡിയിലെടുത്ത യുവതിയെ ചോദ്യം ചെയ്ത് വരികയാണ്. യുവാവിന്റെ പ്രേരണയായാല്‍ രണ്ടുതവണ ഗര്‍ഭച്ഛിദ്രത്തിന് വിധേയയായതായും യുവതി മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

SCROLL FOR NEXT