പ്രതീകാത്മക ചിത്രം 
India

പരീക്ഷാകേന്ദ്രം അനുവദിക്കാൻ അരലക്ഷം രൂപ കൈക്കൂലി; തെലങ്കാന സര്‍വകലാശാല വി സി അറസ്റ്റിൽ

വിസിയുടെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച കൈക്കൂലിപ്പണം അഴിമതിവിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: കോളജിന് പരീക്ഷാകേന്ദ്രം അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങിയ തെലങ്കാന സര്‍വകലാശാല വൈസ് ചാന്‍സലര്‍ അറസ്റ്റിൽ. തെലങ്കാന സര്‍വകലാശാല വി സി  ഡി രവീന്ദര്‍ ദച്ചേപ്പള്ളിയാണ് അറസ്റ്റിലായത്. കോളജിന് പരീക്ഷാകേന്ദ്രം അനുവദിക്കുന്നതിനായി 50,000 രൂപയാണ് കൈക്കൂലി വാങ്ങിയത്. 

വിസിയുടെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച കൈക്കൂലിപ്പണം അഴിമതിവിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഭീംഗലിലെ കോളേജില്‍ പരീക്ഷാകേന്ദ്രം അനുവദിക്കുന്നതിനായി വൈസ് ചാന്‍സലര്‍ 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി കോളേജ് നടത്തിപ്പുകാര്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് കഴിഞ്ഞദിവസം വൈസ് ചാന്‍സലറുടെ ഹൈദരാബാദിലെ വീട്ടില്‍വെച്ച് കോളേജ് മാനേജ്‌മെന്റ് പ്രതിനിധി കൈക്കൂലിപണം കൈമാറി. ഇതിനുപിന്നാലെ അഴിമതി വിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുകയും വൈസ് ചാന്‍സലറെ പിടികൂടുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി