പൊലീസിനെ ആക്രമിക്കുന്നു / എഎന്‍ഐ ചിത്രം 
India

നടുറോഡില്‍ പൊലീസുകാരെ കത്തി കൊണ്ട് കുത്തി, പിസ്റ്റള്‍ തട്ടിപ്പറിക്കാന്‍ ശ്രമം, വെടിവെപ്പ് ; പേടിച്ച് ഓടി ജനം ( വീഡിയോ)

പൊലീസിനെ കണ്ട് കടന്നുകളയാന്‍ ശ്രമിച്ച സാഗര്‍ ചാമ്പയെ മുകേഷ് തടഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : പരിശോധനയ്ക്ക് ഇറങ്ങിയ പൊലീസുകാരെ ക്രിമിനല്‍ നടുറോഡില്‍ ജനം നോക്കിനില്‍ക്കെ ആക്രമിച്ചു. പൊലീസുകാരെ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് പൊലീസുകാരന്റെ പിസ്റ്റള്‍ തട്ടിപ്പറിക്കാനും ശ്രമിച്ചു. ഇതേത്തുടര്‍ന്ന് വെടിവെപ്പും നടന്നു. 

പടിഞ്ഞാറന്‍ ഡല്‍ഹിയിലെ തിലക് നഗറില്‍ ഇന്നലെ വൈകീട്ട് 7.30 ഓടെയായിരുന്നു സംഭവം. തിലക് നഗര്‍ സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍മാരായ ദീപക്കും മുകേഷും പതിവ് പരിശോധനയ്ക്ക് ഇറങ്ങിയതായിരുന്നു. വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെ, ക്രിമിനലായ സാഗര്‍ ചാമ്പ ഇവിടേക്ക് എത്തി. 

പൊലീസിനെ കണ്ട് കടന്നുകളയാന്‍ ശ്രമിച്ച സാഗര്‍ ചാമ്പയെ മുകേഷ് തടഞ്ഞു. തുടര്‍ന്ന് സാഗര്‍ മുകേഷുമായി വാക്കുതര്‍ക്കമുണ്ടാകുകയും കത്തിയെടുത്ത് കുത്തുകയുമായിരുന്നു. കയ്യിലും നെഞ്ചിലും കുത്തു കൊണ്ട മുകേഷ് നിലത്തു വീണു. ഇതു കണ്ട ദീപക്ക് ഓടിയെത്തി സാഗറിനെ പിടിക്കാന്‍ ശ്രമിച്ചു. 

ഇതിനിടെ ദീപക്കിന്റെ കയ്യിലെ പിസ്റ്റള്‍ തട്ടിപ്പറിക്കാന്‍ സാഗര്‍ ശ്രമിച്ചു. പിടിവലിക്കിടെ ആദ്യ വെടിപൊട്ടി. ഇത് ആകാശത്തേക്കായതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല. എന്നാല്‍ രണ്ടാമത്തെ വെടി സാഗറിന്റെ നെഞ്ചിലാണ് കൊണ്ടത്. പരിക്കേറ്റ മൂവരെയും ആശുപത്രിയിലാക്കി. മുകേഷും സാഗദറും ഐസിയുവിലാണ്. ഇരുവരേയും അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി. 

സാഗറിനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. മോഷണം പിടിച്ചുപറി തുടങ്ങിയ കുറ്റങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള സാഗര്‍ 15 ദിവസം മുമ്പാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയതെന്ന് പൊലീസ് സൂചിപ്പിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണ്ണം പൂശിയ മേല്‍ക്കൂരയില്‍ അസാധാരണ നിറംമാറ്റം; പരിശോധന

ആക്രോശവും കൊലവിളിയും, ട്രക്കിനെ പിന്തുടര്‍ന്നത് 15 കിലോമീറ്ററോളം, മൂവാറ്റുപുഴയില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമം; 5 പേര്‍ അറസ്റ്റില്‍

നീറ്റ് പരീക്ഷാ സമ്മര്‍ദം: രണ്ട് വിദ്യാര്‍ഥികള്‍ കൂടി ജീവനൊടുക്കി

വീണ ഇഡിക്ക് മുന്നില്‍, ടെലഗ്രാം പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി, എംബാപ്പെയുടെ മികവില്‍ ഫ്രാന്‍സിന് വിജയത്തുടക്കം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT