ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം വിഡിയോ സ്ക്രീൻഷോട്ട്
India

ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വിഡിയോ വൈറലായതിന് പിന്നാലെ പൊലീസ് പിടികൂടി

എസ്‌യുവിയുടെ റൂഫിലേക്ക് ഇയാൾ മൺവെട്ടി കൊണ്ട് മണ്ണ് കയറ്റി ഇടുന്നതാണ് വിഡിയോയുടെ തുടക്കം.

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: ഉത്തർപ്രദേശിലെ മീററ്റിൽ മഹീന്ദ്ര ഥാർ എസ്‌യുവിയുടെ മുകളിൽ മണ്ണുകയറ്റി റോഡിലൂടെ അഭ്യാസപ്രകടനം നടത്തിയ ആൾ പിടിയിൽ. മുണ്ഡലി ​ഗ്രാമത്തിലെ ഇന്ദെസാർ അലി എന്നയാളെയാണ് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് പൊലീസ് പിടികൂടിയത്. ഥാറിന് മുകളിൽ ഇയാൾ മണ്ണുകയറ്റി റോഡിലൂടെ അഭ്യാസപ്രകടനം നടത്തുന്ന വിഡിയോ സമൂഹികമാധ്യങ്ങളിൽ വൈറലായി മാറിയിരുന്നു.

എസ്‌യുവിയുടെ റൂഫിലേക്ക് ഇയാൾ മൺവെട്ടി കൊണ്ട് മണ്ണ് കയറ്റി ഇടുന്നതാണ് വിഡിയോയുടെ തുടക്കം. പിന്നീട് വാഹനവുമായി ഇയാൾ അമിതവേ​ഗത്തിൽ റോഡിലൂടെ പോകുന്നതും റൂഫിലെ മണ്ണ് പറക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മറ്റു യാത്രക്കാർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നതും കാണാം. നിരവധി വാഹനങ്ങളാണ് ഈ സമയം റോഡിലുണ്ടായിരുന്നത്.

അഭ്യാസത്തിന്റെ വിഡിയോ വൈറലായതോടെ നിരവധി പേരാണ് സോഷ്യൽ മീ‍ഡിയയിൽ വിമർശനവുമായി രം​ഗത്തെത്തിയത്. ദൃശ്യങ്ങളിൽ നിന്ന് വാഹനം തിരിച്ചറിഞ്ഞ മീററ്റ് പൊലീസ് എസ്‌യുവിയും ഡ്രൈവറേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. അഭ്യാസം നടത്തിയ ആളെ പിടികൂടിയ വിവരം പൊലീസ് തന്നെയാണ് എക്സിലൂടെ പങ്കുവെച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഡി സതീശന്റെ പ്രവര്‍ത്തനശൈലിയില്‍ വിമര്‍ശനം; ഭിന്നത പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ്

ഇരട്ടി ലാഭം, ഗ്യാരണ്ടീഡ് റിട്ടേണ്‍; മുതിര്‍ന്നവര്‍ക്കായി കോംബോ ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജി, വിശദാംശങ്ങള്‍

സൗദിയില്‍ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

DRDO-യിൽ 195 അപ്രന്റീസ് ഒഴിവുകൾ; ITI മുതൽ BE/B.Tech വരെ യോഗ്യത; ഹൈദരാബാദിൽ പരിശീലനം

'ടൊവിയും ഞാനും കസിന്‍സാണ്, എന്റെ അമ്മയും അവന്റെ അച്ഛനും ഒന്നിച്ച് പഠിച്ചവര്‍'; അടുപ്പത്തെക്കുറിച്ച് നിവിന്‍ പോളി