കാളീചരണ്‍ മഹാരാജ് 
India

പത്തുവര്‍ഷത്തിനുള്ളില്‍ ഒരു മുസ്ലീം ഇന്ത്യയുടെ പ്രധാനമന്ത്രിയാകും; കാളീചരണ്‍ മഹാരാജ്

രാജ്യത്തെ അറുപത് ശതമാനം സ്ത്രീകളും വോട്ട് ചെയ്യുന്നില്ല.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ഒരു മുസ്ലീം ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് സ്വയം പ്രഖ്യാപിത ആള്‍ദൈവം കാളീചരണ്‍ മഹാരാജ്. മഹാരാഷ്്ട്രയിലെ അമരാവതിയിലെ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ അറുപത് ശതമാനം സ്ത്രീകളും വോട്ട് ചെയ്യുന്നില്ല. നമ്മുടെ ജീവിതരീതിയും മുസ്ലീങ്ങളുടെ ജീവിത രീതിയും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. രാജ്യത്ത് 140 കോടി ജനങ്ങളുണ്ട്. അതില്‍ 94 കോടി ഹിന്ദുക്കളും 46 കോടി മുസ്ലീങ്ങളുമാണ്. വരുന്ന പത്ത് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഒരു മുസ്ലീം പ്രധാനമന്ത്രിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ മഹാത്മഗാന്ധിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയതിന് കാളിചരണ്‍ മഹാരാജിനെ അറസ്റ്റ് ചെയ്തിരുന്നു. രാഷ്ട്രീയത്തിലൂടെ ഇന്ത്യയെ പിടിച്ചടക്കാനാണ് മുസ്ലീം സമുദായത്തിലുള്ളവര്‍ ശ്രമിക്കുന്നത്. ഗാന്ധിജിയെ വെടിവെച്ച് കൊലപ്പെടുത്തിയ ഗോഡ്‌സെയെ സല്യൂട്ട് ചെയ്യുന്നു എന്നുമായിരുന്നു കാളിചരണിന്റെ പരാമര്‍ശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Explainer|എന്താണ് സുഹൈലിനെ പാര്‍പ്പിച്ച ബോസ്റ്റല്‍ സ്‌കൂള്‍? ജയിലുമായുള്ള വ്യത്യാസം എന്ത്?

പേരക്കുട്ടിക്കൊപ്പം നടത്തത്തിനിടെ ആ വിളിയെത്തി; വാര്‍ഡ് മെമ്പറില്‍ തുടങ്ങി, ഇനി ഗവര്‍ണര്‍

'സ്വര്‍ണം ഫ്രീയായി തരണമെങ്കില്‍ അംബാനി കുടുംബമാകണം; ചിലര്‍ ചൊറി കാരണം പറയുന്നത്'; പ്രതികരിച്ച് ദിയ കൃഷ്ണ

ക്യുആര്‍ കോഡിലേക്ക് നോക്കിയാല്‍ മതി പണം അയക്കാം; എഐ ഗ്ലാസുകളുമായി ജിയോ

ദിവസവും മുട്ട കഴിക്കാറുണ്ടോ? ഹെൽത്തിയായി കഴിക്കാൻ 6 മാ‍ർ​ഗങ്ങൾ