കഫേയുടെ ഉദ്ഘാടന ചടങ്ങില്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് / ചിത്രം: വീഡിയോ സ്‌ക്രീന്‍ഷോട്ട് 
India

സുപ്രീംകോടതി പരിസരത്ത് ഭിന്നശേഷിക്കാരുടെ കഫേ; ചീഫ് ജസ്റ്റിസ് ഉദ്ഘാടനം ചെയ്തു

5 കഫേകള്‍ ഇന്ത്യയിലുടനീളം ഇതിനകം പ്രവര്‍ത്തിക്കുന്നുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കഫേയുടെ ഉദ്ഘാടനം നടത്തി. 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സുപ്രീംകോടതി പരിസരത്ത് ഭിന്നശേഷിയുള്ളവര്‍ നടത്തുന്ന പുതിയ കഫേ പ്രവര്‍ത്തനം ആരംഭിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കഫേയുടെ ഉദ്ഘാടനം നടത്തി. കാഴ്ച വൈകല്യം, സെലിബ്രല്‍ പാള്‍സി, പക്ഷാഘാതം എന്നീ അവസ്ഥകളുള്ളവരാണ് കഫേയുടെ നടത്തിപ്പുകാര്‍. 

ഉദ്ഘാടന ചടങ്ങില്‍ ദേശീയ ഗാനം ആംഗ്യഭാഷയിലാണ് ആലപിച്ചത്. ഭിന്നശേഷിക്കാര്‍ അവതരിപ്പിച്ച ചെറിയ സാംസ്‌കാരിക ചടങ്ങും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു.

എല്ലാവരും കഫേ സന്ദര്‍ശിച്ച് പുതിയ സംരംഭത്തെ പിന്തുണയ്ക്കണമെന്ന് ചീഫ് ജസ്റ്റിസ് ഉദ്ഘാടന വേളയില്‍ വ്യക്തമാക്കി. ഭിന്നശേഷിക്കാര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒയാണ് കഫേ മൊത്തമായും ഏറ്റെടുത്ത് നടത്തുന്നത്. ലാഭേച്ഛ ലക്ഷ്യം വെക്കാത്ത സ്ഥാപനം ഭിന്നശേഷിക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നു. 

ബംഗളൂരു വിമാനത്താവളത്തിലും വിവിധ എംഎന്‍സികളുടെ ഓഫീസുകളിലും ഉള്‍പ്പെടെ 35 കഫേകള്‍ ഇന്ത്യയിലുടനീളം ഇതിനകം പ്രവര്‍ത്തിക്കുന്നുണ്ട്. 2017 ല്‍ എന്‍ജിഒ പ്രവര്‍ത്തനം ആരംഭിക്കുകയും ഭിന്നശേഷിയുള്ളവര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'