A woman in Bengaluru has alleged that she was harassed by a completely naked man  AI Image
India

'നടന്നു പോവുമ്പോള്‍ ഒരാള്‍ പൂര്‍ണ നഗ്നനായി കാറില്‍ വന്ന് ഉപദ്രവിച്ചു, ആരും സഹായിച്ചില്ല'; വിഡിയോയുമായി യുവതി

എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാനും പരാതി നല്‍കേണ്ടി വന്നാല്‍ തെളിവ് സൂക്ഷിക്കാനുമാണ് വിഡിയോ പകര്‍ത്തിയതെന്ന് യുവതി പറയുന്നു.

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുന്ന യുവതിയെ പൂര്‍ണമായും നഗ്നനായി കാറില്‍ എത്തിയ ആള്‍ ഉപ്രദവിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം. റോഡിലൂടെ നടന്നു പോകുന്നതിനിടെയാണ് സംഭവം. വസ്ത്രങ്ങള്‍ ഒന്നും ഇല്ലാതെ കാറില്‍ എത്തിയ ആള്‍ തന്നെ പലവട്ടം വിളിക്കുകയും വണ്ടി തനിക്കു നേരെ ഓടിച്ചു കയറ്റാന്‍ ശ്രമിക്കുകയും ചെയ്തെന്ന് യുവതി ആരോപിച്ചു. സംഭവത്തിന്റെ വിഡിയോയും ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

പട്ടാപ്പകല്‍ പോലും സ്ത്രീകള്‍ക്ക് സുരക്ഷയില്ലെന്ന് ആളുകള്‍ ആശങ്ക പങ്കുവെച്ചു. ആക്രമണം ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കാനും ശ്രമിച്ചുവെന്നാണ് ഇവര്‍ പറയുന്നത്. കാല്‍നട യാത്രക്കാര്‍ സമീപത്തുണ്ടായിരുന്നിട്ടും നിലവിളിച്ചിട്ടും ആരും തന്നെ ഇടപെട്ടില്ലെന്നും അവര്‍ പറയുന്നു.

എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാനും പരാതി നല്‍കേണ്ടി വന്നാല്‍ തെളിവ് സൂക്ഷിക്കാനുമാണ് വിഡിയോ പകര്‍ത്തിയതെന്ന് യുവതി പറയുന്നു. നിറയെ ആളുകള്‍ സമീപത്തുണ്ടായിരുന്നിട്ടും ആരും പ്രതികരിക്കാതിരുന്നത് തന്നെ ദുര്‍ബലപ്പെടുത്തിയെന്നും അവര്‍ ചൂണ്ടിക്കാട്ടി. വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലായി. വിഡിയോ നിരവധി ആളുകള്‍ ബംഗളൂരു സിറ്റി പൊലീസിനെ ടാഗ് ചെയ്തു.

സംഭവത്തില്‍ കേസ് എടുത്തതായി ബംഗളൂരു പൊലീസ് അറിയിച്ചു.

A woman in Bengaluru has alleged that she was harassed by a completely naked man while returning home from work

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷിംജിതയ്ക്ക് ജാമ്യമില്ല, ഹര്‍ജി തള്ളി; റിമാൻഡിൽ തുടരും

തമിഴ്‌നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ക്കൊല; കൊടുംകുറ്റവാളി അഴകുരാജയെ പൊലീസ് വെടിവെച്ച് കൊന്നു

ബദാം എത്ര മണിക്കൂര്‍ കുതിര്‍ക്കണം?

'ഓപ്പറേഷന്‍ സിന്ദൂര്‍ പൂക്കള വിവാദം', മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്ര ഭരണം പിടിച്ച് സംഘപരിവാര്‍ സമിതി; തോറ്റത് കോണ്‍ഗ്രസ്- സിപിഎം മുന്നണി

'മദര്‍ ഓഫ് ഓള്‍ ഡീല്‍സ്'; ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവെച്ചു

SCROLL FOR NEXT