പ്രതീകാത്മക ചിത്രം 
India

ആണ്‍കുട്ടി ജനിക്കാന്‍ യുവതിയെ വെള്ളച്ചാട്ടത്തില്‍ നഗ്നയാക്കി നിര്‍ത്തി; ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ് 

ആണ്‍കുട്ടി ജനിക്കാന്‍ വേണ്ടി മന്ത്രവാദി നിർദേശിച്ചത് പ്രകാരമാണ് വിചിത്ര ആചാരത്തിന് യുവതിയെ കുടുംബം നിർബന്ധിച്ചത്

സമകാലിക മലയാളം ഡെസ്ക്


പുനെ: എല്ലാവരും നോക്കി നിൽക്കെ യുവതിയെ ന​ഗ്നയായി വെള്ളച്ചാട്ടത്തിൽ കുളിക്കാൻ നിർബന്ധിച്ച് ഭർത്താവും കുടുംബവും. സംഭവത്തിൽ ഭർത്താവിനും കുടുംബാം​ഗങ്ങൾക്കും എതിരെ പൊലീസ് കേസ് എടുത്തു.

ആണ്‍കുട്ടി ജനിക്കാന്‍ വേണ്ടി മന്ത്രവാദി നിർദേശിച്ചത് പ്രകാരമാണ് വിചിത്ര ആചാരത്തിന് യുവതിയെ കുടുംബം നിർബന്ധിച്ചത്. യുവതിയുടെ പരാതിയിന്മേല്‍
ഐപിസി സെക്ഷൻ 498, നരബലി-ദുർമന്ത്രവാദം-മറ്റ് മനുഷ്യത്വ രഹിത ക്രിയകൾ എന്നിവയ്‌ക്കെതിരായ മഹാരാഷ്ട്ര പ്രിവൻഷൻ ആക്ട് 2013 എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

മന്ത്രവാദിക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും കുട്ടികൾ ജനിക്കാതിരുന്നതോടെയാണ് മന്ത്രവാദിയുടെ നിർദേശം പാലിക്കാൻ യുവതിയെ കുടുംബം നിർബന്ധിച്ചത്. റഗാഡ് ജില്ലയിലെ വെള്ളച്ചാട്ടത്തിലേക്ക് യുവതിയെ കൊണ്ടുപോവുകയും എല്ലാവരും നോക്കി നിൽക്കെ കുളിക്കാൻ നിർബന്ധിക്കുകയുമായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല , ഏപ്രില്‍ ഒന്നുമുതല്‍ പുതിയ ആദായനികുതി നിയമം

സന്തോഷ് ട്രോഫി: സർവീസസിനോട് പൊരുതിത്തോറ്റ് കേരളം, മുഹമ്മദ് അഷറിന് റെഡ് കാർഡ്

''കത്തിച്ചു കളയും', പട്ടേലിന്‍റെ ആ ഭീഷണി ഏറ്റു; തീക്കളി നിര്‍ത്താന്‍ സര്‍ സിപി രാജകുടുംബത്തെ ഉപദേശിച്ചു'

'ശരിക്കും ആരാണ് ദൈവ വിശ്വാസികൾ ? ഒരു മതവും അങ്ങനെ പഠിപ്പിക്കുന്നില്ല'; ഷൈൻ ടോം ചാക്കോ

രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ്, സോഷ്യൽ മീഡിയയിൽ വൈറലായ ഹോം റെമഡി സുരക്ഷിതമാണോ?

SCROLL FOR NEXT