പ്രതീകാത്മക ചിത്രം 
India

പാളത്തിലേക്ക് ചാടി യുവതിയുടെ ആത്മഹത്യാ ശ്രമം; ലോക്കോ പൈലറ്റിന്റെ ഇടപെടല്‍ രക്ഷയായി

തീവണ്ടിയുടെ എമർജൻസി ബ്രേക്ക് ഉപയോഗിച്ച് വേഗം കുറച്ചാണ് രക്ഷപ്പെടുത്തിയത്

സമകാലിക മലയാളം ഡെസ്ക്


ബെംഗളൂരു: ട്രെയിനിന് മുൻപിൽ ചാടി ആത്മഹത്യക്കൊരുങ്ങിയ യുവതിയെ ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലിലൂടെ രക്ഷിച്ചു.  തീവണ്ടിയുടെ എമർജൻസി ബ്രേക്ക് ഉപയോഗിച്ച് വേഗം കുറച്ചാണ് രക്ഷപ്പെടുത്തിയത്. ബൈയപ്പനഹള്ളി ലൂപ്പ് ലൈനിലാണ് സംഭവം. 

ബെംഗളൂരുവിൽ നിന്ന് കോലാറിലേക്ക് പോവുന്ന തീവണ്ടിക്കു മുന്നിലാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. യുവതിയെ കണ്ട ലോക്കോ പൈലറ്റ് ഖാലിദ് അഹമ്മദ് ഉടൻ തന്നെ എമർജൻസി ബ്രേക്കുകൾ ഉപയോഗിച്ച് തീവണ്ടി നിർത്തി. പിന്നാലെ യുവതിയുടെ അടുത്തെത്തി ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് യുവതി വീണ്ടും റെയിൽവേ ട്രാക്കിന്റെ മധ്യത്തിലൂടെ നടക്കാൻ തുടങ്ങി. 

ഇതോടെ ലോക്കോ പൈലറ്റ് ബൈയപ്പനഹള്ളി സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചു. സ്റ്റേഷൻമാസ്റ്ററും ജീവനക്കാരും സ്ഥലത്തെത്തി യുവതിയെ റെയിൽവേ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ആർപിഎഫ് ഉദ്യോഗസ്ഥർ യുവതിയെ കൗൺസലിങ് നൽകി കുടുംബത്തോടൊപ്പം വിട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

SCROLL FOR NEXT