വീഡിയോ ​ദൃശ്യം 
India

'ഡ്യൂപ്ലിക്കേറ്റ് യോഗി' വോട്ട് ചെയ്യാനെത്തി! വീഡിയോ വൈറല്‍

'ഡ്യൂപ്ലിക്കേറ്റ് യോഗി' വോട്ട് ചെയ്യാനെത്തി! വീഡിയോ വൈറല്‍

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. അതിനിടെ ഒരു കൗതുക കാഴ്ചയാണ് ശ്രദ്ധേയമാകുന്നത്. 

മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ 'അപരന്‍' വോട്ട് ചെയ്യാനെത്തിയതാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയത്. രാജു കോഹ്‌ലി എന്ന യുവാവാണ് ആദിത്യ നാഥിനെ പോലെ കാവി വസ്ത്രം ധരിച്ച് വോട്ട് ചെയ്യാനെത്തിയത്. 

കാവി ജുബ്ബ, കാവി മുണ്ട്, കാവി ഷാള്‍ ധരിച്ച് യോഗിയെപ്പോലെ തല മുണ്ഡനം ചെയ്ത് അദ്ദേഹത്ത പോലെ വാച്ചും കെട്ടിയാണ് രാജു കോഹ്‌ലി സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ എത്തിയത്. നോയിഡയിലെ സെക്ടര്‍ 11ലുള്ള ബൂത്തിലാണ് 'ഡ്യൂപ്ലിക്കേറ്റ് യോഗി' വോട്ട് ചെയ്തത്. 

മറ്റുള്ളവർ ക്യൂ നിൽക്കുമ്പോൾ ഇയാളെ ചിലർ ക്യൂവിൽ നിർത്താതെ വോട്ട് ചെയ്യാൻ കൊണ്ടു പോകുന്നതും വീഡിയോയിൽ കാണാം. 

തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ 11 ജില്ലകളിലെ 58 നിയോജക മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. 623 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നു. ഒമ്പത് മന്ത്രിമാരും ഇതില്‍ ഉള്‍പ്പെടുന്നു. രണ്ട് കോടി 27ലക്ഷം വോട്ടര്‍മാരാണ് വിധിയെഴുതുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !