പ്രതീകാത്മക ചിത്രം 
India

ജനന, മരണ രജിസ്ട്രേഷന് ആധാർ കാർഡ് നിർബന്ധമല്ല

സിവിൽ റജിസ്ട്രേഷൻ സംവിധാനത്തെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടിലാണ് ജനന മരണ രജിസ്ട്രേഷന് ആധാർ കാർഡ് നിർബന്ധമല്ലെന്ന് പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ജനന, മരണ രജിസ്ട്രേഷന് ആധാർ നിർബന്ധമല്ല. രജിസ്ട്രാർ ജനറലിന്റെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സിവിൽ റജിസ്ട്രേഷൻ സംവിധാനത്തെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടിലാണ് ജനന മരണ രജിസ്ട്രേഷന് ആധാർ കാർഡ് നിർബന്ധമല്ലെന്ന് പറയുന്നത്. 

1969 ലെ ജനന–മരണ റജിസ്ട്രേഷൻ നിയമത്തിൽ റജിസ്ട്രേഷനായി ഒരാളെ തിരിച്ചറിയുന്നതിന് ആധാർ വേണമെന്നു വകുപ്പില്ല. എല്ലാ സംസ്ഥാനങ്ങളിലെ രജിസ്ട്രാർമാരും  ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. യുപിയിലും ഹരിയാനയിലും ജനന–മരണ റജിസ്ട്രേഷന് ആധാർ നിർബന്ധമാക്കിയ കാര്യവും റിപ്പോർട്ടിലുണ്ട്.  2011 ൽ 82.4% ജനനം റജിസ്റ്റർ ചെയ്തിരുന്നത് 2019 ൽ 92.7% ആയെന്നും റിപ്പോർട്ടിലുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും