പാര്‍ക്ക് ചെയ്ത എസ് യു വിയില്‍ മൂന്ന് പേര്‍ മരിച്ച നിലയില്‍ എഐ ഇമേജ്‌
India

പാര്‍ക്ക് ചെയ്ത എസ് യു വിയില്‍ മൂന്ന് പേര്‍ മരിച്ച നിലയില്‍; ഒരു സ്ത്രീയും രണ്ട് പുരുഷന്‍മാരും; അന്വേഷണം

സ്ഥലത്ത് കവര്‍ച്ചയുടേയോ ബലപ്രയോഗത്തിന്റെയോ തെളിവുകള്‍ കണ്ടെത്താനായില്ലെന്നു പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. പീരാഗഡി ഫ്‌ലൈഓവറിന് സമീപമായിരുന്നു സംഭവം. ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണു കാറിനുള്ളില്‍ ഉണ്ടായിരുന്നത്. വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

സ്ഥലത്ത് കവര്‍ച്ചയുടേയോ ബലപ്രയോഗത്തിന്റെയോ തെളിവുകള്‍ കണ്ടെത്താനായില്ലെന്നു പൊലീസ് പറഞ്ഞു. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. രണ്‍ധീര്‍ സിങ് (60), ലക്ഷ്മി സിംഗ് (40), ശിവ് നാരായണ്‍ (46) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും മരണകാരണം കണ്ടെത്താന്‍ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായും പൊലീസ് പറഞ്ഞു.

ഫാേറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. കാറിനുള്ളില്‍ മൃതദേഹം കണ്ട നാട്ടുകാരാണ് വിവരം പൊലിസിനെ അറിയിച്ചത്.

Abandoned SUV Found With Three Bodies Inside On Peeragarhi Flyover

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലേഷ്യയുമായി പത്ത് നിര്‍ണായക കരാര്‍; ഇന്ത്യ- ആസിയാന്‍ വ്യാപാര കരാറിന്റെ പുനഃപരിശോധന വേഗത്തിലാക്കും

'പെരുന്നാളുകള്‍ക്ക് മൂന്ന് ദിവസമെങ്കിലും അവധി വേണം', 'പിണറായിക്ക് സാധാരണ മീനൊന്നും പോര'; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

സികെ നായിഡു ട്രോഫി: കേരളത്തിന് വിജയപ്രതീക്ഷ; ഗോവയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം

മൂന്ന് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; 12 കാരന്‍ പിടിയില്‍

അമ്മ ഫോണ്‍ പിടിച്ചു വാങ്ങി; 16 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

SCROLL FOR NEXT