വീഡിയോദൃശ്യത്തില്‍ നിന്ന്‌ 
India

ആംബുലന്‍സ് എത്താന്‍ വൈകി; അപകടത്തില്‍പ്പെട്ടയാളെ ജെസിബിയില്‍ ആശുപത്രിയിലെത്തിച്ചു ( വീഡിയോ)

. ബൈക്ക് അപകടത്തില്‍പ്പെട്ട യുവാവിനെയാണ് ജെസിബിയില്‍ ആശുപത്രിയില്‍ കൊണ്ടുവന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: അപകടത്തില്‍പ്പെട്ടയാളെ ജെസിബിയില്‍ ആശുപത്രിയിലെത്തിച്ചു. ആംബുലന്‍സ് എത്താന്‍ വൈകിയതിനെത്തുടര്‍ന്നാണ് ജെസിബിയില്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചത്. 

മധ്യപ്രദേശിലെ കാത്‌നി ജില്ലയിലാണ് സംഭവം. ബൈക്ക് അപകടത്തില്‍പ്പെട്ട യുവാവിനെയാണ് ജെസിബിയില്‍ ആശുപത്രിയില്‍ കൊണ്ടുവന്നത്. അപകടം ഉണ്ടായ ഉടന്‍ തന്നെ 108 ല്‍ വിളിച്ച് ആംബുലന്‍സിന്റെ സഹായം തേടി. 

എന്നാല്‍ ആംബുലന്‍സ് സര്‍വീസ് നടത്തുന്ന ഏജന്‍സി മാറിയതായി അറിയിച്ചു. സമീപ നഗരത്തില്‍ നിന്നും ആംബുലന്‍സ് എത്താന്‍ ഏറെ സമയം വൈകും. സ്ഥലത്തെ ഓട്ടോറിക്ഷക്കാരെ സമീപിച്ചപ്പോള്‍ അവര്‍ യുവാവിനെ ആശുപത്രിയില്‍  എത്തിക്കാന്‍ വിസമ്മതിച്ചു. 

ഇതേത്തുടര്‍ന്നാണ് ജെസിബിയില്‍ യുവാവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ തീരുമാനിച്ചതെന്ന് പഞ്ചായത്ത് അംഗവും ജെസിബി ഉടമയുമായി പുഷ്‌പേന്ദ്ര വിശ്വകര്‍മ്മ പറഞ്ഞു. പുഷ്‌പേന്ദ്രയുടെ കടയുടെ മുന്നില്‍ വെച്ചായിരുന്നു അപകടം. യുവാവിന്റെ കാലിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

SCROLL FOR NEXT