മന്‍ദീപ് സിങ്, മന്‍മോഹന്‍ സിങ്/ ട്വിറ്റർ 
India

ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടി; സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികള്‍ സെന്‍ട്രല്‍ ജയിലില്‍ മരിച്ചു

ഗുണ്ടാ തലവന്‍മാരായ മന്‍ദീപ് സിങ്, മന്‍മോഹന്‍ സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഢ്: സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന രണ്ട് പ്രതികള്‍ മരിച്ചു. സെന്‍ട്രല്‍ ജയിലില്‍ വച്ച് സഹ തടവുകാരുമായുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് പ്രതികള്‍ മരിച്ചത്. 

ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. ഗുണ്ടാ തലവന്‍മാരായ മന്‍ദീപ് സിങ്, മന്‍മോഹന്‍ സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. 

ഇരുവരേയും പാര്‍പ്പിച്ച ഗോയിന്ദ്‌വാള്‍ സാഹിബ് സെന്‍ട്രല്‍ ജയിലിലാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ വര്‍ഷം മെയ് 29നാണ് സിദ്ദു മൂസെവാലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 28 കാരനായ പഞ്ചാബി പാട്ടുകാരന്‍ കൂടിയായ മൂസെവാലയെ വെടിയേറ്റാണ് മരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യ- പാക് സംഘര്‍ഷം അവസാനിച്ചത് അമേരിക്കയുടെ തീരുവ ഭീഷണി കാരണം'; വീണ്ടും അവകാശവാദവുമായി ട്രംപ്

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam September 23| ധനസ്ഥിതി മെച്ചപ്പെടും, വരുമാനം കൂടാൻ സാധ്യത ഉണ്ട്

ഇനി പണി 'സാറ' എടുക്കും; വിമാനത്താവളത്തില്‍ ലഗേജ് ചുമക്കാന്‍ റോബോട്ടുകള്‍; പുതിയ സാങ്കേതികവിദ്യയുമായി എമിറേറ്റ്‌സ് ഗ്രൂപ്പ്

കൊച്ചിയിൽ യുവതിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി; ഭർത്താവ് പിടിയിൽ