tied_electric_pole 
India

യുവതിക്ക് മറ്റൊരാളുമായി അവിഹിതബന്ധം; ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം

മൂന്ന് കുട്ടികളുള്ള ദമ്പതികളെ സ്റ്റേഷനില്‍ വിളിച്ച് വരുത്തി പൊലീസ് കൗണ്‍സിലിങ്ങ് നടത്തിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ബിലാസ്പൂര്‍: യുവതിക്ക് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടെന്നാരോപിച്ച് ഭര്‍ത്താവ് ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ബിഹാറിലെ റോഹ്ത്താസ് ജില്ലയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

യുവതിയുടെ ഭര്‍ത്താവും അമ്മായിഅച്ചന്‍ ഉള്‍പ്പടെയുള്ളവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.വെള്ളിയാഴ്ച യുവതിയുടെ ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മൂന്ന് കുട്ടികളുള്ള ദമ്പതികളെ സ്റ്റേഷനില്‍ വിളിച്ച് വരുത്തി കൗണ്‍സിലിങ് നടത്തുകയും ചെയ്തിരുന്നു. അതിന് ശേഷം വീട്ടിലെത്തിയ യുവതിയെ ഭര്‍ത്താവും ഭര്‍ത്താവിന്റെ അച്ഛനും മൂന്ന് ബന്ധുക്കളും ചേര്‍ന്ന് ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. 

പിന്നീട് സ്ഥലത്തെത്തിയ പൊലീസാണ് യുവതിയെ രക്ഷിച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT