നവ്‌നീത് കൗര്‍ റാണ 
India

ആസിഡ് ആക്രമണം നടത്തും; പാര്‍ലമെന്റില്‍ വെച്ച് ഭീഷണിപ്പെടുത്തി: ശിവസേന നേതാവിന് എതിരെ വനിതാ എംപി

ശിവസേന എംപി അരവിന്ദ് സാവന്ത് തന്നെ ഭീഷണിപ്പെടുത്തിയെന്ന് നടിയും പാര്‍ലമെന്റ് അംഗവുമായ നവ്‌നീത് കൗര്‍ റാണ

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ശിവസേന എംപി അരവിന്ദ് സാവന്ത് തന്നെ ഭീഷണിപ്പെടുത്തിയെന്ന് നടിയും പാര്‍ലമെന്റ് അംഗവുമായ നവ്‌നീത് കൗര്‍ റാണ. ലോക്‌സഭയിലെ ലോബിയില്‍ വച്ചാണ് ഭീഷണിപ്പെടുത്തിയതെന്നാണ് ആരോപണം. മഹാരാഷ്ട്ര സ!ര്‍ക്കാരിനെതിരെ സംസാരിച്ചാല്‍ ജയിലിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് നവ്‌നീത് കൗര്‍ പറഞ്ഞത്. 

തനിക്ക് നേരെ ആസിഡ് ആക്രമണം നടത്തുമെന്ന് ഭീഷണിയുണ്ടെന്നും അമരാവതിയില്‍ നിന്നുള്ള സ്വതന്ത്ര എംപിയായ നവ്‌നീത് കൂട്ടിച്ചേര്‍ത്തു. 
ഇത് തന്നെ മാത്രമല്ല, രാജ്യത്തെ മുഴുവന്‍ സ്ത്രീകളെയും അപമാനിക്കുന്നതിന് തുല്യമാണ്. അരവിന്ദ് സാവന്തിനെതിരെ പൊലീസ് നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. 

'നിങ്ങള്‍ മഹാരാഷ്ട്രയില്‍ എങ്ങനെ കറങ്ങി നടക്കുന്നു എന്ന് കാണണം, ഞങ്ങള്‍ നിങ്ങളെ അകത്താക്കും'- അരവിന്ദ് സാവന്ത് പറഞ്ഞതായി നവ്‌നീത് കൗര്‍ പറഞ്ഞു. എന്നാല്‍ അരവിന്ദ് സാവന്ത് ആരോപണം നിഷേധിച്ചു. റാണയാണ് എല്ലാവരെയും ഭീഷണിപ്പെടുത്തുന്നതെന്നും സാവന്ത് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി; പി.വിജയൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി, ദിനേന്ദ്ര കശ്യപ് ഇന്റലിജൻസ് മേധാവി

മൂന്ന് റെഡ് കാര്‍ഡുകള്‍; ലോകകപ്പില്‍ പതിവ് തെറ്റിച്ച് മെക്‌സിക്കോ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മിന്നും ജയം

Today's Rashi Phalam June 12 |ധനപരമായ സ്ഥിതി മെച്ചപ്പെടും; ഇഷ്ടപ്പെട്ട ഭൂമി സ്വന്തമാക്കും

'ദൈവത്തിന്റ ​ഗോളും നൂറ്റാണ്ടിന്റെ ​ഗോളും' പിറന്ന മണ്ണ്, മറഡോണയുടെ ഫുട്ബോൾ 'കത്തീഡ്രൽ'; ലോകകപ്പിലെ ഉദ്ഘാടന വേദി വെറുമൊരു സ്റ്റേഡിയമല്ല!

'കാപ്ച' കണ്ട് മടുത്തോ?; ഇനി റിസര്‍വേഷന്‍ ഞൊടിയിടയില്‍; ജൂലൈ പതിനഞ്ചിനകം ഐആര്‍സിടിയുടെ പുതിയ വെബ്‌സൈറ്റ്

SCROLL FOR NEXT