ആയുഷ്മാന്‍ ഖുറാന ഫെയ്സ്ബുക്ക്
India

നടന്‍ ആയുഷ്മാന്‍ ഖുറാനയ്ക്ക് ഭീഷണി, കോടികള്‍ ആവശ്യപ്പെട്ട് ഭീഷണി സന്ദേശം; ഐടി പ്രൊഫഷണല്‍ കസ്റ്റഡിയില്‍

അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘാംഗമാണെന്നാണ് ഭീഷണി മുഴക്കിയ ആള്‍ അവകാശപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

മുംബൈ: നടന്‍ ആയുഷ്മാന്‍ ഖുറാനയ്ക്ക് ഭീഷണി. കോടികള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി സന്ദേശം ലഭിച്ചത്. കുപ്രസിദ്ധ അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘാംഗമാണെന്നാണ് ഭീഷണി മുഴക്കിയ ആള്‍ അവകാശപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് ബംഗളൂരുവില്‍ നിന്നും ഐടി പ്രൊഫഷണല്‍ ആയ 30 കാരനെ മുംബൈ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു. അടുത്തിടെ നടന്‍ തുഷാര്‍ കപൂറിനും സമാന ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

ബിഷ്‌ണോയിയുടെ കൂട്ടാളിയായ 'ഹാരി ബോക്‌സർ' ആണെന്ന് അവകാശപ്പെട്ടയാൾ അഞ്ചുകോടി രൂപയാണ് തുഷാർ കപൂറിനോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ മാസം മുംബൈയിൽ നടൻ ടൈഗർ ഷ്‌റോഫിനു നേർക്കുണ്ടായ വെടിവെപ്പിന് പിന്നാലെയാണ് ബോളിവുഡ് താരങ്ങൾക്ക് നിരന്തരം ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നത്.

Actor Ayushmann Khurrana receives extortion threat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരിപ്പൂരിൽ സ്വർണം പൊട്ടിക്കൽ നാടകം; യുവതിയും ഭർത്താവും ഉൾപ്പെടെ നാലുപേർ പിടിയിൽ

സ്കോഡ കൈലാക്കിന് ഫാൻസി നമ്പർ സ്വന്തമാക്കാൻ 1.75 ലക്ഷം രൂപ; യുവാവിന്റെ വാഹനപ്രേമം ശ്രദ്ധേയമാകുന്നു

അമ്മയുടെ പിറന്നാളിന് അപൂർവ ചിത്രവുമായി പൃഥ്വിരാജ്; ആശംസകൾ നേർന്ന് ഇന്ദ്രജിത്തും പൂർണിമയും

നീറ്റ്-പിജി: പെര്‍സന്റൈല്‍ സമ്പ്രദായത്തിന് പകരം റാങ്ക് അടിസ്ഥാനമാക്കി മെറിറ്റ് ലിസ്റ്റ് കൊണ്ടുവരാന്‍ നീക്കം

ട്രംപിന്റെ ജാതകപ്രകാരം കാലസര്‍പ്പയോഗം; അധികാരത്തില്‍ വെല്ലുവിളികളുടെ സമയം