'മമിതയ്ക്ക് മാത്രമുള്ളൊരു ഊർജമുണ്ട്, ഒട്ടും ബോറടിപ്പിക്കാതെ ആ കഥാപാത്രത്തെ ചെയ്തിട്ടുമുണ്ട്'; മേഘ്ന രാജ്

'അത്രത്തോളം കണക്ഷൻ എനിക്ക് കേരളവുമായുണ്ട്'.
Vishwanath & Sons, Meghana Raj
Vishwanath & Sons, Meghana Rajവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

അടുത്തിടെ കണ്ടതിൽ തനിക്കേറെ ഇഷ്ടപ്പെട്ട കഥാപാത്രത്തെക്കുറിച്ചും കേരളവുമായുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ചും തുറന്നു പറഞ്ഞ് നടി മേഘ്ന രാജ്. സിനിമ എക്സ്പ്രസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. "എനിക്ക് 'വിശ്വനാഥ് ആൻഡ് സൺസി'ൽ മമിത അവതരിപ്പിച്ച കഥാപാത്രം ഒരുപാട് ഇഷ്ടമായി.

വളരെ പുതുമയുള്ള കഥാപാത്രമായിരുന്നു അത്. ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ എനിക്ക് കഴിയുമോ എന്ന് അറിയില്ല. കാരണം അതിന് മമിതയ്ക്ക് മാത്രമുള്ളൊരു പ്രത്യേക ഊർജമുണ്ടെന്ന് തോന്നുന്നു. വളരെ നന്നായിട്ടാണ് അവർ ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഒട്ടും ബോറടിപ്പിക്കാതെ ആ കഥാപാത്രത്തെ കൊണ്ടുപോയി.

വലിയൊരു പശ്ചാത്തലമൊന്നുമില്ലെങ്കിലും പ്രേക്ഷകർക്ക് ഇഷ്ടം തോന്നുന്ന കഥാപാത്രമായിരുന്നു അത്. അടുത്തിടെ കണ്ടതിൽ ഞാൻ ഏറ്റവും ആസ്വദിച്ച സ്ത്രീ കഥാപാത്രങ്ങളിലൊന്നാണത്".- മേഘന രാജ് പറഞ്ഞു. കേരളവുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും താരം സംസാരിച്ചു. ബംഗളൂരുവാണോ കേരളമാണോ തന്റെ ആദ്യത്തെ വീടെന്ന് പലപ്പോഴും ചർച്ചയാകാറുണ്ടെന്നും അത്രത്തോളം അടുപ്പം കേരളവുമായി തനിക്കുണ്ടെന്നും മേഘന പറയുന്നു.

സിനിമയിലൂടെ തനിക്ക് പ്രൊഫഷണലായി ഒരു പേര് ലഭിച്ചതും കേരളത്തിലൂടെയാണെന്ന് താരം വ്യക്തമാക്കി. "എനിക്ക് കേരളവുമായി ഭയങ്കര ബന്ധമാണ്. ബംഗളൂരുവാണോ കേരളമാണോ എന്റെ ആദ്യത്തെ വീടെന്ന് എപ്പോഴും ഒരു ഡൗട്ടാണ്. അത്രത്തോളം കണക്ഷൻ എനിക്ക് കേരളവുമായുണ്ട്. പ്രൊഫഷണലായി എനിക്ക് ഒരു പേര് ലഭിച്ചത് മേഘന രാജ് എന്ന നിലയിൽ കേരളത്തിലൂടെയാണ്.

അവിടുത്തെ സിനിമാ മേഖലയിൽ നിന്നും ആളുകളിൽ നിന്നും ഒരുപാട് സ്നേഹവും പിന്തുണയും ലഭിച്ചിട്ടുണ്ട്. ഇപ്പോഴും എനിക്ക് കേരളത്തോട് വലിയ ഇഷ്ടമാണ്".- മേഘ്ന പറഞ്ഞു. മലയാളം സംസാരിക്കാൻ വളരെ ബുദ്ധിമുട്ടാണെന്ന് പലരും പറയാറുണ്ടെങ്കിലും തനിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്നും മേഘന കൂട്ടിച്ചേർത്തു. കേരളത്തിലെ ആളുകളെയും ഇവിടുത്തെ ഭക്ഷണത്തെയും ഒരുപാട് ഇഷ്ടമാണെന്നും താരം പറഞ്ഞു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Vishwanath & Sons, Meghana Raj
നായിക ആശ ശരത്, നായകൻ ഇർഷാദ് അലി; ആംഗ്ലോ ഇന്ത്യൻ കഥയുമായി 'സറാഫസ്'
Vishwanath & Sons, Meghana Raj
'ദേഷ്യം പിടിച്ചിരുന്ന അദ്ദേഹം പിന്നെ എന്റെ കൂടെ പാടാൻ തുടങ്ങി'; മറഡോണയെ പോലും കൂളാക്കിയ മലയാളി സം​ഗീതജ്ഞൻ ചാൾസ് ആന്റണി
Vishwanath & Sons, Meghana Raj
നയൻതാരയുടെ മൂക്കുത്തി അമ്മൻ 2- മഹാശക്തിയുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു: തമിഴ്നാട്ടിൽ 6 മണി ഷോക്ക് അനുമതി
Summary

Meghana Raj praises Mamitha Baiju.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER