'ദേഷ്യം പിടിച്ചിരുന്ന അദ്ദേഹം പിന്നെ എന്റെ കൂടെ പാടാൻ തുടങ്ങി'; മറഡോണയെ പോലും കൂളാക്കിയ മലയാളി സം​ഗീതജ്ഞൻ ചാൾസ് ആന്റണി

'ഗിറ്റാർ കണ്ടു കഴിഞ്ഞപ്പോൾ മറഡോണ എന്നെ നോക്കി'.
Charles Antony, Diego Maradona
Charles Antony, Diego Maradonaഇൻസ്റ്റ​ഗ്രാം
Edited By:
Updated on: 
2 min read

ഫുട്ബോൾ ഇതിഹാസം മറഡോണയെ പോലും അമ്പരിപ്പിച്ച സം​ഗീതജ്ഞൻ ആണ് കൊച്ചിക്കാരനായ ചാൾസ് ആന്റണി. മലയാളം, ഇം​ഗ്ലീഷ്, ജാപ്പനീസ്, സ്പാനിഷ് തുടങ്ങി ഒട്ടേറെ ഭാഷകളിലുള്ള പാട്ടുകൾ പാടിയാണ് ലോകമെമ്പാടുമുള്ള സം​ഗീത പ്രേമികളെ ചാൾസ് അത്ഭുതപ്പെടുത്താറ്. 2012 ഒക്ടബോറിലാണ് മറഡോണ കേരളത്തിലെത്തുന്നത്. അന്ന് മറഡോണയ്ക്ക് വേണ്ടി പാട്ട് പാടിയത് ഓർത്തെടുക്കുകയാണ് ചാൾസ് ആന്റണി. ഷൈൻ വിത്ത് നളൻ എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ഹോളിഡേ ഇൻ കൊച്ചിയിൽ വന്ന സമയം ആണെന്ന് തോന്നുന്നു. അവിടെ എന്റെ ഒരു സുഹൃത്തിന്റെ പരിപാടിക്ക് ഞാൻ ​ഗിറ്റാർ വായിക്കുകയാണ്. അന്ന് ഇം​ഗ്ലീഷും മലയാളവുമൊക്കെ പാടുന്ന കൂട്ടത്തിൽ ഞാൻ വെറുതെ ഒരു സ്പാനിഷ് പാട്ട് കൂടി പാടി. പണ്ട് പടിച്ചതിന്റെ ഓർമയിൽ പാടി. ഇദ്ദേഹം അപ്പോൾ എന്നോട് വന്ന് ഒരാൾ ചോദിച്ചു, സ്പാനിഷ് പാട്ടുകൾ അറിയാമോ എന്ന്.

ഞാൻ പറഞ്ഞു, എനിക്കറിയാം. അപ്പോൾ എത്ര പാട്ട് അറിയാം എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു ഒരു അഞ്ചാറ് പാട്ട് എനിക്ക് മാനേജ് ചെയ്യാൻ പറ്റുമെന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞു, ഞാനിത് പാടുന്ന ഒരാളെ അന്വേഷിച്ച് നടക്കുകയാണെന്ന്. എന്നിട്ട് കിട്ടാഞ്ഞിട്ട് ഞങ്ങൾ, ബോംബയിൽ നിന്നുള്ള ഒരാളെ നോക്കിയെന്ന്. അയാൾക്ക് ഫ്ലൈറ്റ് കൊടുത്തു വേണം ഞങ്ങൾ കൊണ്ടുവരാൻ എന്ന്.

അദ്ദേഹം എന്നിട്ട് എന്റെ നമ്പർ വാങ്ങിക്കൊണ്ട് പോയി, വിളിക്കാം എന്ന് പറഞ്ഞു. ഒരാഴ്ച കഴിഞ്ഞ് എന്നെ വിളിച്ചിട്ട് പറഞ്ഞു, ഒരു വിഐപി പ്രോ​ഗ്രാം ആണത്, മറഡോണയെ ഞങ്ങൾ ഇന്ത്യയിൽ കേരളത്തിലേക്ക് കൊണ്ടുവരുകയാണ്. അതിനാണ് അന്ന് സ്പാനിഷ് അറിയാമോ എന്ന് ചോദിച്ചത് എന്ന് പറഞ്ഞു. ബോബി ചെമ്മണ്ണൂരിന്റെ ടീം ആണ് എന്നെ വിളിച്ചത്. മറഡോണ എവിടെ കിടക്കുന്നു, ഞാനെവിടെ കിടക്കുന്നു. നമ്മളതൊന്നും ചിന്തിക്കുന്നില്ലല്ലോ.

എനിക്കറിയാവുന്ന ജോലി പാടുക എന്നതാണ്, ആരുടെ മുൻപിൽ ആയാലും ഞാൻ പാടും. പിന്നെ അവർ പറഞ്ഞു, നിങ്ങളെ ഞങ്ങളുടെ വണ്ടി വന്ന് പിക്ക് അപ്പ് ചെയ്യും, വിഐപി പ്രോ​ഗ്രാം ആണെന്ന്. 2012 കണ്ണൂർ വച്ചായിരുന്നു പ്രോ​ഗ്രാം. ഞാൻ അങ്ങനെ അവിടെ ചെന്ന്, റൂമിൽ കാത്തിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം താമസിക്കുന്ന ഹോട്ടലിന്റെ അവിടെ ഹെലികോപ്റ്ററിൽ വന്നിറങ്ങി.

കണ്ണൂർ മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് എന്നോട് പാടാൻ പറഞ്ഞത്. അദ്ദേഹം വരുമ്പോൾ നിങ്ങൾക്കറിയാവുന്ന സ്പാനിഷ് പാട്ട് അവിടെ നിന്ന് പാടുക അത്രയേ പറഞ്ഞുള്ളൂ. തലേന്ന് രാത്രിയിൽ ഞാൻ കിടന്നുറങ്ങി, പെട്ടെന്ന് റൂമിൽ വന്ന് ആരോ കൊട്ടി. വേ​ഗം ​ഗിറ്റാർ ഒക്കെ എടുക്ക്. അവിടെ ബോബി ചെമ്മണൂർ വിളിക്കുന്നുണ്ട്, മറഡോണയുടെ റൂമിലേക്ക് വരണമെന്ന് പറഞ്ഞു.

അങ്ങനെ ​ഗിറ്റാറൊക്കെ എടുത്ത് ഞാൻ പോയി. പുറത്ത് ഒരുപാട് പേർ അദ്ദേഹത്തെ കാണാൻ ക്യൂ നിൽക്കുന്നുണ്ട്. എല്ലാ ടോപ്പ് ആൾക്കാരുമുണ്ട്. മറഡോണയാണെങ്കിൽ ഒരാളെയും അകത്തേക്ക് കയറ്റണ്ട എന്ന് പറഞ്ഞ് അദ്ദേഹം അകത്ത് ഭയങ്കര പ്രശ്നം ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. ​ഗേൾഫ്രണ്ടുമായി അദ്ദേഹത്തിന് എന്തെക്കെയോ പ്രശ്നമുണ്ടായിരുന്നു. എന്നെ വിളിച്ചോണ്ട് വന്നത്, എന്തെങ്കിലും പാട്ട് പാടി പുള്ളിയെ ഒന്ന് സന്തോഷിപ്പിക്കാനാണ്.

എന്നെ മാത്രം അകത്തേക്ക് കൊണ്ടുപോയി. ഞാൻ ഞെട്ടിപ്പോയി, അന്നാണ് ഞാനൊരു സം​ഗീതജ്ഞന്റെ വില അറിയുന്നത്. മറഡോണ, ഞാൻ, ബോബി ചെമ്മണൂർ, പിന്നെ ഒരു ട്രാൻസ്‍ലേറ്റർ അങ്ങനെ ഞങ്ങൾ ഇത്രയും പേരേ ഉള്ളൂ ആ മുറിയിൽ. ​ഗിറ്റാർ കണ്ടു കഴിഞ്ഞപ്പോൾ മറഡോണ എന്നെ നോക്കി. നമ്മൾ ടിവിയിൽ മാത്രമേ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ച് കിടുങ്ങി...കിളി പോയി.

ബോബി ചെമ്മണൂർ പറഞ്ഞു, 'ഒന്നും നോക്കണ്ട പാടിക്കോ. ഇവിടെ ആകെ പ്രശ്നമാണ്. പുള്ളി നാളെ പരിപാടിക്ക് വരില്ല എന്നാണ് പറയുന്നത്. സംസാരിച്ചിട്ടൊന്നും ഇവിടെ കാര്യമില്ലെന്ന്'. പെട്ടെന്ന് ഞാനൊരു സ്പാനിഷ് പാട്ട് പാടി. പെട്ടെന്ന് തന്നെ അദ്ദേഹത്തിന്റെ മൂഡ് മാറി. അത്രയും ദേഷ്യത്തിലിരുന്നയാള് ഈ പാട്ട് കേട്ട ഉടനെ, എല്ലാം മാറി. പുള്ളി പിന്നെ പതുക്കെ എന്നെ നോക്കി ചിരിക്കാനൊക്കെ തുടങ്ങി.

ദേഷ്യം പിടിച്ച്, കൈ വച്ച് മേശയിലൊക്കെ ഇടിച്ചിരുന്ന ആൾ പെട്ടെന്ന് ഹാപ്പിയായി എന്റെ കൂടെ പാടാൻ തുടങ്ങി. അങ്ങനെ എല്ലാവരും ഹാപ്പിയായി. ഇങ്ങനെയൊരു സെലിബ്രിറ്റിയെ ഞാൻ കണ്ടിട്ടേയില്ല".- ചാൾസ് ആന്റണി പറഞ്ഞു. പിന്നെ അടുത്ത ദിവസത്തെ പരിപാടിക്ക് അദ്ദേഹം വളരെ സന്തോഷത്തോടെ എത്തിയെന്നും ചാൾസ് പറഞ്ഞു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Charles Antony, Diego Maradona
നയൻതാരയുടെ മൂക്കുത്തി അമ്മൻ 2- മഹാശക്തിയുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു: തമിഴ്നാട്ടിൽ 6 മണി ഷോക്ക് അനുമതി
Charles Antony, Diego Maradona
'ചെല്ലമേ മകനേ' മുതൽ 'വീഴാ വീര വരെ'; 22 വയസ്സിൽ ട്രാക്കു മാറ്റി കോടികൾ കൊയ്യുന്ന 'തങ്കമാന പയ്യൻ' സായ് അഭ്യങ്കർ
Charles Antony, Diego Maradona
'സ്വയം സാമൂഹിക പരിഷ്കർത്താക്കൾ ചമയുന്ന ചിലരുണ്ട്'; 'അനിമൽ' സിനിമ കണ്ടിട്ടാണ് ആക്രമണം നടത്തിയതെന്ന വിമർശനത്തോട് സംവിധായകൻ
Summary

Singer Charles Antony recalls the moment he sang with Diego Maradona.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER