'സ്വയം സാമൂഹിക പരിഷ്കർത്താക്കൾ ചമയുന്ന ചിലരുണ്ട്'; 'അനിമൽ' സിനിമ കണ്ടിട്ടാണ് ആക്രമണം നടത്തിയതെന്ന വിമർശനത്തോട് സംവിധായകൻ

'ഒരു സിനിമയെ വളരെ സൗകര്യപൂർവം ഒരു ബലിയാടാക്കി മാറ്റുകയല്ല വേണ്ടത്'.
Sandeep Reddy Vanga, Animal
Sandeep Reddy Vanga, Animalവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

ആന്ധ്ര പ്രദേശിലെ സ്കൂളിൽ പത്താം ക്ലാസുകാരിയെ 21കാരൻ യന്ത്രവാൾ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് പിന്നാലെ സിനിമകളിലെ വയലൻസിനെക്കുറിച്ചും ചർച്ചകൾ ഉയർന്നിരുന്നു. രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത 'അനിമൽ' എന്ന ചിത്രത്തിനെതിരെ രൂക്ഷ വിമർശനങ്ങളുയർന്നിരുന്നു.

ഇതിന് പിന്നാലെ ഇത്തരം വിമർശനങ്ങളെ തള്ളി രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ സന്ദീപ്. സമൂഹത്തിൽ ക്രൂരമായ ഒരു കുറ്റകൃത്യം നടന്നാൽ ഒരു സിനിമയെ ബലിയാടാക്കുകയല്ല, മറിച്ച് ആ വിപത്തിനെക്കുറിച്ച് ആഴത്തിൽ മനസിലാക്കാനുള്ള ശ്രമമാണ് ആദ്യം ഉണ്ടാകേണ്ടതെന്ന് സന്ദീപ് പറയുന്നു.

"ഒരാൾ പൈശാചികമായ കുറ്റകൃത്യം ചെയ്യുമ്പോൾ, അവിടെ ആദ്യം ഉണ്ടാകേണ്ടത് ഇരകളോടുള്ള സഹാനുഭൂതിയും ആ വലിയ വിപത്തിനെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാനുള്ള ശ്രമവുമാണ്. അല്ലാതെ, ഒരു സിനിമയെ വളരെ സൗകര്യപൂർവം ഒരു ബലിയാടാക്കി മാറ്റുകയല്ല വേണ്ടത്. ഇരകളോടോ അവരുടെ കുടുംബത്തോടോ ഉള്ള യാതൊരുവിധ ആത്മാർഥതയുമല്ല ഇതിന് പിന്നിലെന്ന് ഇപ്പോൾ വളരെ വ്യക്തമാണ്;

മറിച്ച്, നിങ്ങളുടെ വ്യക്തി വൈരാഗ്യങ്ങൾ തീർക്കാനുള്ള ഒരു വൃത്തികെട്ട മറയായി ഈ ദാരുണ സംഭവത്തെ നിങ്ങൾ ഉപയോഗിക്കുകയാണ്. മറ്റൊരാളുടെ സൃഷ്ടിയെയും അധ്വാനത്തെയും താറടിച്ചു കാണിക്കാൻ ഒരവസരം കിട്ടുമ്പോഴേക്കും, പെട്ടെന്ന് സ്വയം 'സാമൂഹിക പരിഷ്കർത്താക്കൾ' ചമയുന്ന ചിലരുണ്ട്- പരാജയപ്പെട്ടവരും നിരാശരും പണിയില്ലാത്തവരുമായ കുറച്ചു നടീനടന്മാർ, സംവിധായകർ, നിർമാതാക്കൾ,

പിന്നെ സിനിമയെ തിന്നു ജീവിക്കുന്ന കുറേ പരാന്നഭോജികളും. അവർക്ക് നേരെയാണ് ഇത് വിരൽ ചൂണ്ടുന്നത്. ഒരു ദുരന്തം അർഹിക്കുന്നത് സഹാനുഭൂതിയാണ്, അല്ലാതെ അവസരവാദമല്ല. ആ വ്യത്യാസമെങ്കിലും ആദ്യം തിരിച്ചറിയൂ". -സന്ദീപ് പറഞ്ഞു.

അനന്തപുർ ജില്ലയിലെ രപ്തഡു മണ്ഡലിൽ ജില്ലാ പരിഷദ് ഹൈസ്കൂളിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. പത്താംക്ലാസുകാരിയെ ബന്ധുവായ യുവാവാണ് യന്ത്രവാൾ ഉപയോഗിച്ച് പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്നായിരുന്നു ആക്രമണം. കുട്ടിയുടെ മുഖത്തും കഴുത്തിലും പുറത്തും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.

പെൺകുട്ടിയെ ആക്രമണത്തിൽനിന്നും രക്ഷിക്കാൻ ശ്രമിച്ച സഹപാഠിയായ പെൺകുട്ടിക്കും പരുക്കേറ്റു. ‘അനിമൽ’ സിനിമയിൽ സഹോദരിയെ റാഗിങിൽ നിന്നും രക്ഷിക്കാൻ തോക്കുമായി രൺബീർ കപൂറിന്റെ കഥാപാത്രം വരുന്നൊരു രംഗമുണ്ട്. ഈ രംഗത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് അക്രമി സ്കൂളിൽ എത്തിയതെന്നായിരുന്നു വിമർശനം ഉയർന്നത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Sandeep Reddy Vanga, Animal
'ഇതൊന്നും കാണാൻ അച്ഛ ഇല്ലല്ലോ, ചിലപ്പോൾ മനുഷ്യനായി ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ മുകളിലിരുന്ന് ചെയ്യുന്നതായിരിക്കും'; അമൃത സുരേഷ്
Sandeep Reddy Vanga, Animal
‘നീ പോ മോനേ ദിനേശാ’ എന്ന് സച്ചിൻ ബൗളറോട് പറയുന്നതാണ് മോനേ; സഞ്ജുവിന് മോഹൻലാലിന്റെ 'മാസ്' മറുപടി
Sandeep Reddy Vanga, Animal
'മമ്മൂട്ടിയോടിച്ച കോണ്ടസ പത്തു വയസുകാരനെ ഇടിച്ചു തെറിപ്പിച്ചു, ആളുകൾ കാർ തല്ലിപ്പൊളിക്കുമെന്ന വിചാരിച്ച എനിക്ക് തെറ്റി'; ഓർത്തെടുത്ത് ശ്രീരാമൻ
Summary

Sandeep Reddy Vanga lashes out at people blaming Animal movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER