'മമ്മൂട്ടിയോടിച്ച കോണ്ടസ പത്തു വയസുകാരനെ ഇടിച്ചു തെറിപ്പിച്ചു, ആളുകൾ കാർ തല്ലിപ്പൊളിക്കുമെന്ന വിചാരിച്ച എനിക്ക് തെറ്റി'; ഓർത്തെടുത്ത് ശ്രീരാമൻ

'പെട്ടന്നു ബ്രേക്ക് ചെയ്തപ്പോൾ മുൻ സീറ്റിലിരുന്ന എൻ്റെ തല ഗ്ലാസിൽ ചെന്നിടിക്കുന്നു'.
Mammootty, VK Sreeraman
Mammootty, VK Sreeramanഫെയ്സ്ബുക്ക്
Edited By:
Updated on: 
2 min read

നടൻ മമ്മൂട്ടിയുടെ ഉറ്റ സുഹൃത്താണ് വി കെ ശ്രീരാമൻ. പലപ്പോഴും മമ്മൂട്ടിയ്ക്കൊപ്പമുള്ള നിമിഷങ്ങൾ ശ്രീരാമൻ പങ്കുവയ്ക്കാറുണ്ട്. മമ്മൂട്ടിക്കൊപ്പം ഊട്ടിയിൽ നിന്നും കോയമ്പത്തൂരിലേക്ക് പോകവേ പത്ത് വയസുകാരനെ കാറിടിച്ചു തെറിപ്പിച്ച സംഭവം പങ്കുവച്ചിരിക്കുകയാണ് ശ്രീരാമൻ.

ഒരു സിനിമാക്കഥ പോെല തന്നെ ട്വിസ്റ്റും ക്ലൈമാക്സും നിറഞ്ഞ സംഭവത്തിൽ ഏറെ ഭയപ്പെട്ടു പോയത് താനാണെന്നും അവിടെയുള്ള ആളുകള്‍ മമ്മൂട്ടിയെ ഒഴിവാക്കി തന്നെ എന്തെങ്കിലും ചെയ്യുമോയെന്നുള്ള പേടിയിലാണ് പിന്നീട് കോയമ്പത്തൂര്‍ വരെ കാറില്‍ സഞ്ചരിച്ചതെന്നും ശ്രീരാമൻ പറയുന്നു.

"ഏതാണ്ടൊരു നാല്പതുകൊല്ലം മുമ്പ് നടന്ന കഥ, അല്ല സംഭവമാണ്. പവിത്രൻ്റെ ഉത്തരം സിനിമ ഊട്ടിയിൽ നടക്കുന്ന കാലത്ത് മമ്മൂട്ടി തൻ്റെ വിഖ്യാതമായ 369-ാം നമ്പർ കോണ്ടസ്സയോടിച്ചു മലയിറങ്ങുകയായിരുന്നു. ഒരു കോൺവെൻ്റ് സ്‌കൂളിൻ്റെ മുന്നിൽ വെച്ച് റോഡു മുറിച്ച് ബസ്സിൽ കയറാനോടിയ പത്തു വയസ്സുകാരനെ കോണ്ടസ ഇടിച്ചു തെറിപ്പിക്കുന്നു. പെട്ടന്നു ബ്രേക്ക് ചെയ്തപ്പോൾ മുൻ സീറ്റിലിരുന്ന എൻ്റെ തല ഗ്ലാസിൽ ചെന്നിടിക്കുന്നു. മമ്മൂട്ടി ചാടിയിറങ്ങുന്നു.

പിന്നാലെ നെറ്റി തടവി ഞാനും. തമിഴ് ശിങ്കങ്ങൾ അക്രമാസക്തരായി കാറു തല്ലിപ്പൊളിക്കുമെന്നും ഞങ്ങളെ കൈകാര്യം ചെയ്യുമെന്നുമൊക്കെ ആണ് ഞാൻ കണക്കു കൂട്ടിയത്. പക്ഷെ, കണ്ടത് മറ്റൊന്നാണ്. കാറിടിച്ച് റോഡരികിലെ കാനയിലേക്ക് തെറിച്ച കുട്ടിയെ പൊക്കിപ്പിടിച്ച് ഒരാൾ മുന്നിലും കൂട്ടം പിന്നിലുമായി വരുന്നു. ഇടികൊണ്ട് തെറിച്ച കുളന്തൈ ചിരിക്കുന്നു.

കോട്ടും തലേക്കെട്ടും വീരപ്പൻ മീശയുമുള്ള തലൈവർ പറഞ്ഞതിൻ്റെ സാരം ഇതാണ്. മൂപ്പരാണ് സ്‌കൂളിൻ്റെ സെക്യുരിറ്റി ചീഫ്. 'കാറിൻ്റെ ഇടി കൊണ്ടത് പയ്യൻ്റെ വലതുകാലിൻ്റെ തുടയിലാണ്. കൃത്യം ട്രൗസ്സേഴ്‌സിൻ്റെ പോക്കറ്റിൽ പയ്യൻ രണ്ടു ക്രിക്കറ്റ് ബോളുകൾ കുത്തി നിറച്ചു വെച്ചിരുന്ന സ്ഥലത്താണ് ഇടി. പയ്യൻ സ്മൂത്തായി കാനക്കു മേലെയുള്ള വള്ളിപ്പടർപ്പിലേക്കു വീഴുന്നു, സർക്കസ്സിലെ കളിക്കാർ നെറ്റിലേക്കു വീഴും പോലെ.

"പാർത്താൽ എന്നമോ പെരിയ ആക്സിഡൻ്റ് ആനാ, യാർക്കും ഒണ്ണും ആഹലെ. പടത്തിലെ സ്റ്റണ്ട് സീൻ മാതിരി. പെരിയവരേ നീങ്ക താൻ ഹീറോ കൊട് കൈ" മീശക്കാരൻ കൈ നീട്ടി. ഹീറോ ഹസ്തം ദാനം ചെയ്തു. "നീ പേടിച്ചു പോയോ?" തിരിച്ചു വണ്ടിയിൽ കയറിയ ശേഷം മമ്മൂട്ടി എന്നോടു ചോദിച്ചു. "നിങ്ങളെ അവര് ഒഴിവാക്കിയിട്ട് എൻ്റെ നേരെ വന്ന് ഡായ് ഡ്രൈവർ സോമ്പേരി, നീ എത്ക്ക് പക്കത്തില് ഉക്കാരന്ത്ട്ട് ഇറ്ക്ക്.

റോഡില് കുളന്തെകൾ ഇര്ക്ക് മെതുവാ വണ്ടി ഓട്ടണം എൻ്റ് സൊല്ലിക്കൊടുക്ക വേണ്ടിയതു താനേ എന്നും പറഞ്ഞ് എന്നെ കൈകാര്യം ചെയ്തേക്കുമോ എന്ന ഒരു പേടി ഉണ്ടാവാതിരുന്നില്ല". "ശരിയാ ഈ കോസ്റ്റ്യുമിൽ നിനക്കൊരു ഡ്രൈവർ ലുക്ക് ഉണ്ട്." കോയമ്പത്തൂരെത്തും വരെ ഞാൻ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു. അണ്ണാച്ചിമാർ ഇടി കൊണ്ട പയ്യനേയും കൂട്ടി ജാഥയായി വരുന്നുണ്ടോ എന്ന്".- ശ്രീരാമൻ കുറിച്ചു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Mammootty, VK Sreeraman
‘നിന്റെ ആദ്യ ശ്വാസത്തിൽ ഞാൻ പുനർജനിച്ചു’; ഫീൽ ​ഗുഡ് ക്ലൈമാക്സിൽ അച്ഛനായ സന്തോഷം പങ്കുവെച്ച് സം​ഗീത് പ്രതാപ്
Mammootty, VK Sreeraman
'സെക്കൻഡ് ഹീറോയിൻ ആയെന്ന് നവ്യ, പറ്റില്ലെങ്കിൽ വേറെയാളെ വയ്ക്കുമെന്ന് ഞാൻ; 'ഗ്രാമഫോണി'നെ കുറിച്ച് കമൽ
Mammootty, VK Sreeraman
അച്ഛന്റെ മരണവും പാതിവഴിയിലായ കൊച്ചുവീടും; അ‍ഞ്ജനയ്ക്ക് ഇനി സുരക്ഷിതമായി തല ചായ്ക്കാം, വാക്ക് പാലിച്ച് സുരേഷ് ​ഗോപി
Summary

VK Sreeraman recalls Mammootty's car accident.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER