നായിക ആശ ശരത്, നായകൻ ഇർഷാദ് അലി; ആംഗ്ലോ ഇന്ത്യൻ കഥയുമായി 'സറാഫസ്'

മലയോര ഗ്രാമത്തിൽ ജീവിക്കുന്ന സറാഫസിന്റെയും മകൻ ജോയ്സിന്റെയും അവരുടെ സുഹൃത്തുക്കളുടെയും ജീവിതത്തിലൂടെയാണ് കഥ മുന്നേട്ടുപോകുന്നത്
Sarafas
SarafasSpecial Arrangement
Updated on: 
1 min read

കിഴക്കൻ മലയോരത്തിന്റെ പശ്ചാത്തലത്തിൽ ആംഗ്ലോ ഇന്ത്യൻ കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചാരങ്കാട്ട് അശോക് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ചാരങ്കാട്ട് അശോകനും പ്രവാസി ഭാരത് സിനിമാസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം അജ്മൽ ആർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു.

മലയോര ഗ്രാമത്തിൽ ജീവിക്കുന്ന ആംഗ്ലോ ഇന്ത്യൻ സ്ത്രീയായ സറാഫസിന്റെയും മകൻ ജോയ്സിന്റെയും അവരുടെ സുഹൃത്തുക്കളുടെയും ജീവിതത്തിലൂടെയാണ് കഥ മുന്നേട്ടുപോകുന്നത്. ആശ ശരത്ത്, ഇർഷാദ് അലി എന്നിവരെക്കൂടാതെ ജഗദീഷ്, ജോൺ വിജയ്, ശ്രീകാന്ത് മുരളി, മധുപാൽ, ജോർജ്ജ് മര്യൻ, പ്രവീണ, നന്ദു പൊതുവാൾ, ഷൈനി വിജയൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

നൗഷാദ് ഷെരീഫ് ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിങ്ങും നിർവഹിക്കുന്നു. അനുകുട്ടൻ ഏറ്റുമാനൂരാണ് പ്രൊജക്റ്റ് ഡിസൈനർ. ഗൗതം വിൻസെന്റാണ് സംഗീതസംവിധാനം. മുത്തുവും ശ്രീലക്ഷ്മി എസും ഗാനരചയിതാക്കൾ.

ശ്യാം തുറവൂർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ചിത്രത്തിന്റെ മേക്കപ്പ് റഹീം കൊടുങ്ങല്ലൂരും കലാസംവിധാനം അസീസ് കരുവാരക്കുണ്ടും നിർവഹിക്കുന്നു. ബബിഷയാണ് വസ്ത്രാലങ്കാരം. നന്ദു പൊതുവാൾ പ്രൊഡക്ഷൻ കൺട്രോളറായും രാജേഷ് കുമാർ കെ.ജി ചീഫ് അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിക്കുന്നു.

മാഫിയ ശശിയും ഫീനിക്സ് പ്രഭുവുമാണ് സംഘട്ടനസംവിധായകർ. കമലാക്ഷൻ പയ്യന്നൂർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവാണ്. ശിവപ്രസാദും ടൈറ്റസ് ജോണുമാണ് പ്രൊഡക്ഷൻ മാനേജർമാർ. അനിൽ വന്ദനയും വിഷ്ണു ആർ. ഗോവിന്ദും സ്റ്റിൽസ് നിർവഹിക്കുന്നു. എ.എസ്. ദിനേശും സതീഷ് എരിയാളത്തുമാണ് പി.ആർ.ഒ.

Sarafas
'ദേഷ്യം പിടിച്ചിരുന്ന അദ്ദേഹം പിന്നെ എന്റെ കൂടെ പാടാൻ തുടങ്ങി'; മറഡോണയെ പോലും കൂളാക്കിയ മലയാളി സം​ഗീതജ്ഞൻ ചാൾസ് ആന്റണി
Sarafas
നയൻതാരയുടെ മൂക്കുത്തി അമ്മൻ 2- മഹാശക്തിയുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു: തമിഴ്നാട്ടിൽ 6 മണി ഷോക്ക് അനുമതി
Sarafas
'ചെല്ലമേ മകനേ' മുതൽ 'വീഴാ വീര വരെ'; 22 വയസ്സിൽ ട്രാക്കു മാറ്റി കോടികൾ കൊയ്യുന്ന 'തങ്കമാന പയ്യൻ' സായ് അഭ്യങ്കർ
Summary

'Sarafas' – an Anglo-Indian story featuring Asha Sharath as the lead actress and Irshad Ali as the lead actor

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER