അപകടത്തില്‍ തകര്‍ന്ന കാര്‍, ജീവ നാട്ടുകാരോട് കയര്‍ക്കുന്നു എക്സ്
India

നടന്‍ ജീവയുടെ കാര്‍ അപകടത്തില്‍പ്പെട്ടു, നാട്ടുകാരോട് കയര്‍ത്ത് താരം-വിഡിയോ

ഭാര്യ സുപ്രിയയ്ക്കൊപ്പമായിരുന്നു ജീവ കാറില്‍ സഞ്ചരിച്ചത്. അപകടത്തില്‍ ജീവയ്ക്കും സുപ്രിയയ്ക്കും നിസാര പരിക്കേറ്റു.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളകുറിച്ചിയിലേക്ക് പോകുന്ന വഴി തമിഴ് സിനിമാ താരം ജീവയുടെ കാര്‍ അപകടത്തില്‍ പെട്ടു. ഭാര്യ സുപ്രിയയ്ക്കൊപ്പമായിരുന്നു ജീവ കാറില്‍ സഞ്ചരിച്ചത്. അപകടത്തില്‍ ജീവയ്ക്കും സുപ്രിയയ്ക്കും നിസാര പരിക്കേറ്റു.

തമിഴ്‌നാട്ടിലെ കള്ളകുറിച്ചിക്ക് അടുത്തുവച്ചായിരുന്നു സംഭവം. അപകടത്തില്‍ ആഡംബര കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. എതിരെ വന്ന ഇരുചക്ര വാഹനം ഇടിക്കാതിരിക്കാന്‍ ജീവ കാര്‍ വെട്ടിക്കുകയായിരുന്നു. കേടുപാടുകള്‍ സംഭവിച്ച കാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ചിന്ന സേലം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അപകടത്തിന് ശേഷം ജീവ ഭാര്യയുമൊത്ത് അപകട സ്ഥലത്തു നിന്നും മറ്റൊരു കാറില്‍ പോകുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. താരം ആളുകളോട് തട്ടിക്കയറുന്നതും വിഡിയോയില്‍ കാണാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു