വൈശാലി ടക്കര്‍, ഇന്‍സ്റ്റാഗ്രാം 
India

'മുന്‍ കാമുകന്‍ ഉപദ്രവിച്ചു', സീരിയല്‍ നടി മരിച്ചനിലയില്‍; ആത്മഹത്യാക്കുറിപ്പ് 

ഹിന്ദി സീരിയല്‍ താരം വൈശാലി ടക്കര്‍ മരിച്ചനിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹിന്ദി സീരിയല്‍ താരം വൈശാലി ടക്കര്‍ മരിച്ചനിലയില്‍. മധ്യപ്രദേശിലെ വീട്ടിലാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മുന്‍ കാമുകനെ കുറ്റപ്പെടുത്തുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറയുന്നു. 26 വയസ്സായിരുന്നു.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഞായറാഴ്ചയാണ് സംഭവം. സസുരാല്‍ സിമര്‍ കാ, യേ രിഷ്താ ക്യാ കെഹലാതാ ഹേ തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടിയാണ് വൈശാലി. ഇന്‍ഡോറില്‍ പിതാവിനും സഹോദരനുമൊപ്പമാണ് വൈശാലി താമസിച്ചിരുന്നത്. 

രാവിലെ മുറിയില്‍ നിന്ന് പുറത്തുവരാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ പിതാവാണ് തൂങ്ങിമരിച്ച നിലയില്‍ ഇവരെ കാണുന്നത്. ബിഗ് ബോസ് താരം നിഷാന്ത് മല്‍ക്കാനി നായകനായ രക്ഷാബന്ധന്‍ എന്ന പരമ്പരയിലാണ് അവസാനം അഭിനയിച്ചത്.

മുന്‍ കാമുകന്‍ തന്നെ ഉപദ്രവിച്ചിരുന്നതായി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നതായി പൊലീസ് പറയുന്നു. സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT