India

'തെലങ്കാന പിടിക്കുക ലക്ഷ്യം'; വിജയശാന്തി വീണ്ടും ബിജെപിയിലേക്ക്; നാളെ അമിത് ഷായുമായി കൂടിക്കാഴ്ച

പ്രമുഖ നടി വിജയാശാന്തി കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു

സമകാലിക മലയാളം ഡെസ്ക്

വിജയശാന്തി:  പ്രമുഖ നടി വിജയാശാന്തി കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. തിങ്കളാഴ്ച ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു. 2014ലാണ് വിജയശാന്തി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തെലങ്കാന കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം നേടിയതിന് പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട ബിജെപിയുടെ നീക്കമമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങിലാണ് വിജയശാന്തി ബിജെപി. അംഗത്വം സ്വീകരിക്കുക. ഇതിനു മുന്‍പായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി വിജയശാന്തി കൂടിക്കാഴ്ച നടത്തും. തെലങ്കാന ബിജെപി. അധ്യക്ഷന്‍ സഞ്ജയ് കുമാര്‍ ഹൈദരാബാദില്‍നിന്ന് ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. 

ഒക്ടോബറില്‍ നടി ഖുഷ്ബുവും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. 1997ല്‍ താരം നേരത്തെ ബിജെപിയില്‍ എത്തിയിരുന്നു. പിന്നീട് ടിഅര്‍എസില്‍ ചേര്‍ന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. 2014ലാണ് ടിആര്‍എസ് വിട്ട് കോണ്‍ഗ്രസ് പാളയത്തിലെത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT