പ്രതീകാത്മക ചിത്രം 
India

ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി;  മോര്‍ഫ് ചെയ്തചിത്രങ്ങള്‍ പ്രചരിപ്പിച്ചു; പരാതിയുമായി നടി; അന്വേഷണം

തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അമ്മയ്ക്കും സുഹൃത്തുക്കള്‍ക്കും അയച്ചതായും നടി പരാതിയില്‍ പറയുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: തനിക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയെന്ന് പരാതിയുമായി നടി. നടിയുടെ പരാതിയില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതായും ബംഗാളി നടി പരാതിയില്‍ പറയുന്നു.

നടിയുടെ പരാതിയില്‍ കൊല്‍ക്കത്താ സൈബര്‍ പൊലീസാണ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. ഭീഷണിയും അപകീര്‍ത്തിപ്പെടുത്തലും തുടര്‍ച്ചയായതോടെയാണ് നടി പൊലീസിനെ സമീപിച്ചത്. ആദ്യം അവര്‍ തന്നെ ബലാത്സംഗം ചെയ്യുമെന്ന് പറഞ്ഞായിരുന്നു ഭീഷണിപ്പെടുത്തിയത്. താന്‍ ഇത് ആദ്യം അവഗണിച്ചെങ്കിലും അവരുടെ ഉപദ്രവം തുടര്‍ന്നതായി നടി പറയുന്നു.

തന്റെ പേരില്‍ വ്യാജഅക്കൗണ്ട് ഉണ്ടാക്കിയാണ് അപകീര്‍ത്തികരമായ ചിത്രങ്ങള്‍ അവര്‍ പ്രചരിപ്പിച്ചത്. ഈ പ്രൊഫൈല്‍ ബ്ലോക്ക് ചെയ്‌തെങ്കിലും രണ്ടാമതും അവര്‍ പുതിയ അക്കൗണ്ട് ഉണ്ടാക്കിയതായും നടി പറയുന്നു. ഇവര്‍ തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അമ്മയ്ക്കും സുഹൃത്തുക്കള്‍ക്കും അയച്ചതായും നടി പരാതിയില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT