ഫോട്ടോ: ട്വിറ്റർ 
India

ബിഗ് ബി താരം നഫീസ അലി തൃണമുൽ കോൺഗ്രസിൽ; പാർട്ടി പ്രവേശനം മമതയുടെ സാന്നിധ്യത്തിൽ, ചിത്രങ്ങൾ 

നഫീസ 2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സൗത്ത് കൊൽക്കത്ത മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

പനാജി: നടിയും മുൻ മിസ് ഇന്ത്യയുമായ നഫീസ അലിയും മൃനാളിനി ദേശ്പ്രഭുവും തൃണമുൽ കോൺഗ്രസിൽ ചേർന്നു. ഗോവയിൽ പാർട്ടി അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും പാർട്ടി പ്രവേശനം.  2022ലെ നിയമസഭ തെര​ഞ്ഞെടുപ്പിൽ ഗോവയിൽ ചുവടുറപ്പിക്കുന്നതിൻറെ ഭാഗമായാണ്​ പ്രമുഖരെ പാർട്ടിയിൽ അണിനിരത്തുന്നത്​.

നഫീസ അലിയും മൃനാളിനി ദേശ്പ്രഭുവും തൃണമുൽ കുടുംബത്തിൽ ചേർന്നെന്നും ഇരുവരെയും പാർട്ടിയിലേക്ക് സ്വാ​ഗതം ചെയ്യുന്നെന്നും ടിഎംസി ട്വിറ്ററിൽ കുറിച്ചു. 

ബിഗ്​ ബിയിലെ മേരി ടീച്ചർ

മമ്മൂട്ടിയുടെ ബിഗ്​ ബി എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ്​ നഫീസ അലി. മേരി ജോൺ കുരിശിങ്കൽ എന്ന കഥാപാത്രത്തെയാണ്​ ബിഗ്​ബിയിൽ നഫീസ അവതരിപ്പിച്ചത്​. സാമൂഹ്യപ്രവർത്തക കൂടിയായ നഫീസ അലി എയിഡ്സ് ബോധവത്കരണ മേഖലയിൽ പ്രവർത്തിക്കുന്ന ആക്ഷൻ ഇന്ത്യ എന്ന സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവമാണ്. 2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സൗത്ത് കൊൽക്കത്ത മണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ടു. 1976-ൽ പത്തൊൻപതാം വയസിൽ ഫെമിന മിസ്സ് ഇന്ത്യ കിരീടം ചൂടിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം