Adults can be in live-in relationship even without attaining marriageable age Rajasthan HC  
India

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ചു ജീവിക്കാം, ലിവ്-ഇന്‍ ബന്ധമാകാമെന്ന് ഹൈക്കോടതി

വിവാഹിതരാകാന്‍ പ്രാപ്തരല്ല എന്നതുകൊണ്ട് മാത്രം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും നിഷേധിക്കാന്‍ കഴിയില്ലെ

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: പ്രായപൂര്‍ത്തിയായവര്‍ക്ക് പരസ്പര സമ്മതത്തോടെ ലിവ്-ഇന്‍ ബന്ധത്തില്‍ തുടരാന്‍ അര്‍ഹതയുണ്ടെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. നിയപരമായ വിവാഹപ്രായം ഇതിന് തടസമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഭരണഘടനാപരമായ അവകാശങ്ങള്‍ പരിമിതപ്പെടുത്താന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ വിലയിരുത്തല്‍.

കോട്ട സ്വദേശികളായ 19 കാരനും 18 കാരിയും സമര്‍പ്പിച്ച ഹര്‍ജിയിലാണ് രാജസ്ഥാന്‍ ഹൈക്കോടതിയുടെ നിരീക്ഷണം. തങ്ങള്‍ ഒരുമിച്ച് താമസിക്കുന്നതെന്ന് സ്വതന്ത്ര ഇച്ഛാശക്തിയുടെ പുറത്താണെന്ന ഇരുവരുടെയും വാദം അംഗീകരിച്ചാണ് ജസ്റ്റിസ് അനൂപ് ധണ്ട് വിധി പറഞ്ഞത്. 2025 ഒക്ടോബര്‍ 27 ന് തയ്യാറാക്കിയ ലിവ്-ഇന്‍ കരാര്‍ പ്രകാരമാണ് തങ്ങള്‍ ഒന്നിച്ച് ജീവിക്കുന്നത്. എന്നാല്‍ യുവതിയുടെ കുടുംബം ബന്ധത്തെ എതിര്‍ക്കുന്നതായും വധ ഭീഷണി ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് യുവതിയും യുവാവും കോടതിയെ സമീപച്ചത്. ഭീഷണി ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി കോട്ട പൊലീസില്‍ നല്‍കിയ പരാതി പരിഗണിക്കപ്പെട്ടില്ലെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.

പുരുഷന്മാരുടെ വിവാഹത്തിനുള്ള ഏറ്റവും കുറഞ്ഞ നിയമപരമായ പ്രായമായ 21 വയസ് യുവാവിനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ വിവേക് ചൗധരി ഹര്‍ജിയെ എതിര്‍ത്തത്. പ്രായം കണക്കാക്കി ഇരുവരെയും ലിവ്-ഇന്‍ ക്രമീകരണത്തില്‍ ജീവിക്കാന്‍ അനുവദിക്കരുതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. എന്നാല്‍ ഹര്‍ജിക്കാര്‍ വിവാഹിതരാകാന്‍ പ്രാപ്തരല്ല എന്നതുകൊണ്ട് മാത്രം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും നിഷേധിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വാദങ്ങള്‍ തള്ളുകയായിരുന്നു.

ഇന്ത്യന്‍ നിയമപ്രകാരം ലിവ്-ഇന്‍ ബന്ധങ്ങള്‍ നിരോധിക്കുകയോ കുറ്റകരമാക്കുകയോ ചെയ്തിട്ടില്ല. ഓരോ വ്യക്തിയുടെയും ജീവിതവും സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ സംസ്ഥാനത്തിന് ഭരണഘടനാപരമായ ബാധ്യതയുണ്ട് എന്ന് വിലയിരുത്തിയ കോടതി ഭില്‍വാര, ജോധ്പൂര്‍ (റൂറല്‍) എസ് പിമാരോട് വിഷയത്തില്‍ ഇടപെടാനും, ഭീഷണി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്തി ദമ്പതികള്‍ക്ക് ആവശ്യമായ സംരക്ഷണം ഉറപ്പാക്കാനും കോടതി നിര്‍ദേശിച്ചു.

Adults can be in live-in relationship even without attaining marriageable age: Rajasthan HC .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള: പ്രതികളുടെ 1.3 കോടി വില വരുന്ന ആസ്തികള്‍ മരവിപ്പിച്ചെന്ന് ഇ ഡി, റെയ്ഡില്‍ നിര്‍ണായക കണ്ടെത്തലുകള്‍

മദ്യക്കുപ്പിയുമായി സ്‌കൂളില്‍ എത്തി, അധ്യാപകര്‍ വീട്ടിലറിയിച്ചു; പ്ലസ്ടു വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത നിലയില്‍

താമരശ്ശേരി ചുരത്തിൽ നാളെ മുതൽ രണ്ട് ദിവസം ഗതാഗത നിയന്ത്രണം

ഭക്ഷണ വംശീയത തുറന്നുകാട്ടിയ 'പാലക് പനീര്‍' നിയമപോരാട്ടം; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് 200,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കി യുഎസ് സര്‍വകലാശാല

ശമ്പളത്തോടെയുള്ള പ്രസവാവധി 98 ദിവസമായി വർദ്ധിപ്പിക്കണം, നിർദ്ദേശവുമായി യുഎഇ ഫെഡറൽ നാഷണൽ കൗൺസിൽ

SCROLL FOR NEXT