Manjunath, 42, practised as an advocate in Bengaluru 
India

വാടക നല്‍കാത്തതില്‍ തര്‍ക്കം; ബംഗളൂരുവില്‍ അഭിഭാഷകനെ വെടിവെച്ച് കൊന്നു, ബിഹാര്‍ സ്വദേശികള്‍ക്കായി തിരച്ചില്‍

ഡെലിവറി എക്‌സിക്യൂട്ടീവുകളായി ജോലി ചെയ്തുവരികയായിരുന്നു പ്രതികള്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ബംഗളൂരു: വാടക നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് 42കാരനായ അഭിഭാഷകന്‍ വെടിയേറ്റു മരിച്ചു. ബംഗളൂരു വൈറ്റ്ഫീല്‍ഡ് സ്വദേശി മഞ്ജുനാഥാണ് കൊല്ലപ്പെട്ടത്. പട്ടന്ദൂര്‍ അഗ്രഹാരയില്‍ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. ഇവിടെ താമസിച്ചിരുന്ന രണ്ട് ബിഹാര്‍ സ്വദേശികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

സ്വിഗ്ഗി, സൊമാറ്റോ, റാപ്പിഡോ തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ ഡെലിവറി എക്‌സിക്യൂട്ടീവുകളായി ജോലി ചെയ്തുവരികയായിരുന്നു പ്രതികള്‍. ഇവര്‍ മഞ്ജുനാഥിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ ഷെഡിലാണ് താമസിച്ചിരുന്നത്. മാസങ്ങളായി വാടക നല്‍കാത്തതുമായി ബന്ധപ്പെട്ട് ഞായറാഴ്ച രാത്രിയോടെ മഞ്ജുനാഥും വാടകക്കാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

തര്‍ക്കത്തിന് ശേഷം രാത്രി പതിനൊന്നരയോടെ പ്രതികള്‍ വാതിലില്‍ മുട്ടിയപ്പോള്‍ മഞ്ജുനാഥ് തുറന്നു നോക്കിയ ഉടന്‍ തന്നെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ മഞ്ജുനാഥ് സംഭവസ്ഥലത്തു തന്നെ മരിച്ചു. കൊലപാതകത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു.

വൈറ്റ്ഫീല്‍ഡ് പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. പ്രതികള്‍ ഉപയോഗിച്ച തോക്ക് എവിടെനിന്നാണ് ലഭിച്ചത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം നടക്കുകയാണ്. പ്രതികളെ കണ്ടെത്താന്‍ പ്രത്യേക പൊലീസ് സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

dvocate Shot Dead in Bengaluru by Tenants from Bihar Over Unpaid Rent

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വഖഫ് ബോർഡ് പുനഃസംഘടന: കാന്തപുരം വിഭാഗത്തിന്റെ പരാതി ന്യായമെന്ന് പികെ കുഞ്ഞാലിക്കുട്ടി; പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കും

'ക്ലെയിം സ്റ്റാര്‍'; ഓടിക്കളിച്ചത് ചോറ്റാനിക്കര അമ്മയുടെ മുറ്റത്തെന്ന് ജയറാം; 'അപ്പോ കുംഭകോണമോ?' എന്ന് ആരാധകർ

ട്യൂഷൻ കഴിഞ്ഞു മടങ്ങിയ പ്ലസ് വൺ വിദ്യാർഥിനിയെ ആളൊഴിഞ്ഞ കാട്ടുപാതയിൽ ഇറക്കിവിട്ടു; സ്വകാര്യ ബസ് കണ്ടക്ടർക്ക് പിഴ

ദുബായിൽ വ്യാജ ബില്ലുണ്ടാക്കി 38 കോടിയുടെ ഐഫോൺ തട്ടിപ്പ്: അഞ്ച് മലയാളികൾക്കെതിരെ കാസർകോട് പൊലീസ് കേസെടുത്തു

'ഇമ്രാൻ ഖാന് അല്ലേ പിന്തുണ, നിങ്ങൾ കമന്ററി പറയണ്ട!'